‘വെല്ലുവിളികളെ ജീവിതം കൊണ്ട് വിജയിച്ച രണ്ടുപേർ’; അൽ മുഫ്തയെ കാണാൻ അസീം വെള്ളിമണ്ണ ഖത്തറിൽ

വെല്ലുവിളികളെ ജീവിതം കൊണ്ട് വിജയിച്ച രണ്ടുപേരുടെ സുന്ദര കൂടിക്കാഴ്ച. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങിയ ഗാനിം അൽ മുഫ്തയെ കാണാൻ കേരളത്തിൽ നിന്നും അസീം വെള്ളിമണ്ണ എത്തി. അൽ വക്രയിലെ ഗാനിമിന്റെ വീട്ടിലാണ് അസീം എത്തിയത്.(ghanim al muftah shone meets aseem vellimanna)
വെല്ലുവിളികൾ ജീവിതം കൊണ്ട് ജയിച്ച രണ്ട് പേരുടെ കൂടിക്കാഴ്‌ചയായിരുന്നു അത്. ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ഭിന്നശേഷക്കാരനായ ഗാനിം അൽ മുഫ്തയാണ് ഒരാൾ. മലയാളികൾക്ക് സുപരിചിതനായ അസീം വെള്ളിമണ്ണയാണ് രണ്ടാമൻ. അൽവക്രയിലെ ഗാനിമിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. ഗാനിമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും അസീം മറന്നില്ല.
Read Also: പ്രണയക്കൊലകൾക്കെതിരെ ചർച്ചകളുയർത്തി ‘ഹയ’
ലോകകപ്പിന്റെ ഫൈനല്‍ കാണാനും അസീമിന് അതിയായ ആഗ്രഹമുണ്ട്. സൗകര്യമായൊരുക്കാമെന്ന് ഗാനിമിന്റെ ഉറപ്പ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അസീം ഫൗണ്ടേഷനുമായി സഹകരിക്കാമെന്നും ഗാനിം വാക്കുനൽകി.
ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പമാണ് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങിൽ ഖത്തറി ബാലൻ ഗാനിം അൽ മുഫ്ത തിളങ്ങിയത്. ഖത്തറിലെ അറിയപ്പെടുന്ന യൂട്യൂബറാണ്. ഇരുപതുകാരനായ ഗാനിം പ്രചോദനപ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ്. കോഡൽ റിഗ്രെഷൻ സിൻഡ്രോം ബാധിതനായതിൽ ഗാനിമിന്റെ അരയ്ക്കു താഴേക്ക് ശാരീരിക വളർച്ചയില്ല. ഖത്തർ ലോകകപ്പിന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം. അസോസിയേഷൻ ഓഫ് ഗാനിം എന്ന കൂട്ടായ്മയിലൂടെ കാരുണ്യപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
Story Highlights : ghanim al muftah shone meets aseem vellimanna
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here