Advertisement

എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു

November 29, 2022
Google News 1 minute Read
air india vistara merges

വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കും. 2024 മാർച്ചിൽ ലയനം നടക്കും. 2059 കോടി രൂപ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ നിക്ഷേപിക്കും. ( air india vistara merges )

2013 ലെ കണക്ക് പ്രകാരം വിസ്താരയുടെ 51 ശതമാനം ഓഹരിയും ടാറ്റയുടെ കൈവശമായിരുന്നു. സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്. ലയനം നിലവിൽ വരുന്നതോടെ മൊത്തെ എയർ ഇന്ത്യയുടെ 25 ശതമാനം ഓഹരി സിംഗപൂർ എയർലൈൻസിന് ലഭിക്കും.

വിസ്താരയ്ക്ക് പുറമെ എയർ ഏഷ്യയും 2024 ൽ എയർ ഇന്ത്യയായി ലയിക്കും. ഇതോടെ എയർ ഇന്ത്യയ്ക്ക് കീഴിൽ 218 വിമാനങ്ങളുണ്ടാകും. എയർ ഇന്ത്യയുടെ 113 ഉം എയർ ഏഷ്യയുടെ 28, വിസ്താരയുടെ 53 ഉം എയർ ഇന്ത്യയുടെ എക്‌സ്പ്രസിന്റെ 24 വിമാനവും ഉൾപ്പെടെയാണ് ഇത്. ഇതോടെ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്റർനാഷ്ണൽ കാരിയറും ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഡൊമസ്റ്റിക് കാരിയറുമാകും എയർ ഇന്ത്യ.

എയർ ഇന്ത്യ പുതുതായി 300 നാരോ ബോഡ് ജെറ്റുകൾ കൂടി വാങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Story Highlights: air india vistara merges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here