Advertisement

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ നിർമാണക്കമ്പനി സംഘടിപ്പിക്കുന്ന സെമിനാറും പാനൽ ചർച്ചയും ഇന്ന്

November 29, 2022
Google News 2 minutes Read
vizhinjam protest government seminar

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ നിർമാണക്കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാറും പാനൽ ചർച്ചയും ഇന്ന്. സമരം കാരണം തുറമുഖ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ തലത്തിൽ സെമിനാർ നടത്തുന്നത്. മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ ശശി തരൂരിനും ക്ഷണമുണ്ടായിരുന്നെങ്കലും സ്ഥലത്തില്ലാത്തതിനാൽ പങ്കെടുക്കില്ല. (vizhinjam protest government seminar)

Read Also: വിഴിഞ്ഞത്തെ സംഘർഷം; കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ്

200 കോടി രൂപയുടെ നഷ്ടവും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകില്ലെന്ന ആശങ്കയും നിലനിൽക്കെയാണ്, ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകാൻ സർക്കാർ തലത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. തുറമുഖ വകുപ്പും നിര്മാണക്കമ്പനി വിസിലുമാണ് സംഘാടകർ. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ രാവിലെ പത്തിന് മുഖ്യമന്ത്രി ഉത്‌ഘാടനം ചെയ്യും. സമരം അക്രമാസക്തമായതിന് പിന്നാലെ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾക്കും സാധ്യതയുണ്ട്. തുറമുഖ നിർമാണത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള ശശി തരൂർ എംപിക്കും സെമിനാറിൽ ക്ഷണമുണ്ടെങ്കിലും ഡെൽഹിയിലായതിനാൽ പങ്കെടുക്കില്ല. തുറമുഖമന്ത്രി അഹ്മദ് ദേവർകോവിലടക്കം സംസ്ഥാനത്തെ ആറ് മന്ത്രിമാർ പങ്കെടുന്ന സെമിനാർ വിഴിഞ്ഞം സമരത്തിനെതിരെയുള്ള സർക്കാരിന്റെ നിലപാട് പ്രഖ്യാപനമാകും. സെമിനാറിലും പാനൽ ചർച്ചയിലും വിദഗ്ധരെ ഉൾപ്പെടുത്തി സമരക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സ്ഥാപിക്കാനാണ് വിസിന്റെയും ശ്രമം.

അതേസമയം, കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ സംഘർഷത്തിൽ കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസെടുത്തു. ഞായറാഴ്ച വിഴിഞ്ഞം ഡിപ്പോയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എട്ടു ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്നും എഫ്ഐആർ. ആക്രമണത്തിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്.

Read Also: ‘വിഴിഞ്ഞം സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള തിരക്കഥ’; ആരോപണവുമായി സമരസമിതി

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. ഇതിന്റെ ഭാ​ഗമായി ശബരിമലയിൽ നിന്ന് 100 പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അധിക ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാരോട് വിഴിഞ്ഞത്തേക്ക് എത്താനാണ് നിർദേശം. എത്രയും വേഗം വിഴിഞ്ഞത്ത് എത്താനും അറിയിപ്പിൽ പറയുന്നു.

വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പൊലീസിനെ വിമർശിച്ച് ലത്തീൻ സഭ രം​ഗത്തെത്തി. ഇന്നലത്തെ സംഭവങ്ങൾ പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്നാണ് ലത്തീൻ സഭയുടെ വിമർശനം. കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷനിൽ പോയ ആളുകളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും യോഗത്തിൽ ലത്തീൻ സഭ പറഞ്ഞു.

Story Highlights: vizhinjam protest government seminar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here