ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് വീരമൃത്യു വരിച്ചത്. ഇന്നലെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.
വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീം ഹോക്കി താരമായിരുന്നു. രണ്ടു വർഷമായി ചത്തീസ്ഗഡിൽ സേവനമനുഷ്ടിക്കുകയായിരുന്നു. 2007 ലാണ് ഹക്കീം ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുൻപ് നാട്ടിൽ വന്നിരുന്നു. സിആർപിഎഫിൽ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോൺസ്റ്റബിൾ സ്ഥാനമാണ് വഹിച്ചിരുന്നത്. ജനുവരിയിൽ നാട്ടിൽ വരാനിരിക്കെയാണ് വീര മൃത്യു വരിച്ചത്.
ഭൗതിക ശരീരം ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ 9 – ന് ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: റംസീന, മകൾ: അഫ്ഷീൻ ഫാത്തിമ (നാലര വയസ്).
Story Highlights: Chhattisgarh Maoist attack Malayali jawan martyred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here