Advertisement

തെലങ്കാനയിലെ ഓപ്പറേഷൻ താമര; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

November 30, 2022
Google News 2 minutes Read

തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി ഇന്ന് പരിഗണിക്കും. ടി ആർ എസ് എം എൽ എ മാരെ വിലക്കെടുക്കാൻ കോടിക്കണക്കിനു രൂപയുമായി എത്തി കുടുങ്ങിയവരാണ് ജാമ്യാപേക്ഷ നൽകിയത്. ഹരിയാനയിലെ ആശ്രമാധിപതി രാമചന്ദ്ര ഭാരതി, വ്യവസായി നന്ദകുമാർ, സിംഹയാജലു എന്നിവരാണ് ഹരജിക്കാർ. ഓപ്പറേഷൻ താമരയുടെ ഭാഗമായി ടി ആർ എസ്എം എൽ എ മാരെ ബിജെപിയിലേക്ക് എത്തിക്കാനുള്ള നീക്കത്തിനിടയിലാണ് മൂവരും അറസ്റ്റിലായത്. (telengana operation lotus court)

Read Also: ഓപ്പറേഷൻ താമര; അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ ഹർജി ഇന്ന് പരിഗണിച്ചേക്കും

അതേസമയം, തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട്, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കേസിൽ രാഷ്ട്രീയ ഇടപെടൽ നടക്കുന്നുണ്ടെന്നും അതിനാൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ഹർജിയിലെ ആവശ്യം. ശാരീരിക പ്രശ്നങ്ങൾ കാരണം അന്വേഷണ സംഘം മുൻപാകെ ഹാജരാകാൻ സാധിയ്ക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അയച്ച മെയിൽ ലഭിച്ചില്ലെന്നു കാണിച്ചാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഇത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിയ്ക്കുന്നു.

Read Also: തെലങ്കാനയിലെ ഓപ്പറേഷൻ താമര; തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ 4 പേരെ കൂടി പ്രതിചേർത്തു

അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാത്ത തുഷാറിനെതിരെ മുൻപ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിൽ മൂന്ന് പേരെയാണ് ഇതു വരെ സൈദരാബാദ് പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം 21ന് ഹാജരാകണമെന്ന് കാണിച്ചാണ് പ്രത്യേക അന്വേഷണ സംഘം ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തേഷ്, തുഷാർ വെള്ളാപ്പള്ളി എന്നിവർക്ക് നോട്ടിസ് നൽകിയത്. എന്നാൽ രണ്ടു പേരും ഹാജരായില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കി. നോട്ടിസിനു പിന്നാലെ അഭിഭാഷകൻ മുഖേനെ ബിഎൽ സന്തോഷ്, മറ്റൊരു തീയതിയിൽ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതോടെ, ഇയാൾക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് പിൻവലിച്ചു. എന്നാൽ, തുഷാറിനെതിരായ നോട്ടിസ് നിലനിൽക്കുന്നുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിലേയ്ക്ക് ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടിസ് നൽകുകയും ചെയ്തിരുന്നു.

ബി.എൽ. സന്തോഷ്, തുഷാർ വെള്ളാപ്പള്ളി, ബി. ശ്രീനിവാസ് എന്നിവരുൾപ്പെടെ ഏഴുപേരാണ് നിലവിൽ കേസിലെ പ്രതികൾ. ഇതിൽ, ടിആർഎസ് എംഎൽഎമാരുമായി ഡീൽ ഉറപ്പിയ്ക്കാൻ ഫാം ഹൗസിലെത്തിയ നന്ദകുമാർ, രാമചന്ദ്ര ഭാരതി, സിംഹയാചലു എന്നിവരെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.

Story Highlights: telengana operation lotus high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here