സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ഇന്ന് നാട് അന്ത്യാഞ്ജലി നൽകും

ഛത്തീസ്ഗഡിൽ വീര മൃത്യുവരിച്ച സിആർപിഎഫ് ജവാൻ മുഹമ്മദ് ഹക്കീമിന് ഇന്ന് നാട് അന്ത്യാഞ്ജലി നൽകും. രാവിലെ 8 മുതൽ പാലക്കാട് ധോണിക്കടുത്ത ഉമ്മിനി ഗവ: സ്കൂളിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വെക്കും. തുടർന്ന് 10 മണിയോടെ ഉമ്മിനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടക്കും.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് ഭൗതിക ദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചത്. വി.കെ. ശ്രീകണ്ഠൻ എം.പി. യടക്കം നിരവധി പേർ ധീരസൈനികന് അന്ത്യോപചാരമർപ്പിക്കാനായി ധോണിയിലെ വീട്ടിലെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മാവോയിസ്റ്റാക്രമണത്തിൽ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്.
വീരമൃത്യു വരിച്ച മുഹമ്മദ് ഹക്കീം ഹോക്കി താരമായിരുന്നു. രണ്ടു വർഷമായി ചത്തീസ്ഗഡിൽ സേവനമനുഷ്ടിക്കുകയായിരുന്നു. 2007 ലാണ് ഹക്കീം ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുൻപ് നാട്ടിൽ വന്നിരുന്നു. സിആർപിഎഫിൽ റേഡിയോ ഓപ്പറേറ്ററായി ഹെഡ് കോൺസ്റ്റബിൾ സ്ഥാനമാണ് വഹിച്ചിരുന്നത്. ജനുവരിയിൽ നാട്ടിൽ വരാനിരിക്കെയാണ് വീര മൃത്യു വരിച്ചത്.
Story Highlights: crpf mohammad hakkim cremation tofay
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!