“അന്ന് ചെയ്ത തെറ്റ് ഇന്ന് തിരുത്തുന്നു”; സ്റ്റോറിലെ മുഴുവൻ സ്നിക്കേർസും വാങ്ങി ജോൺസൺ

ഡ്വെയ്ൻ “ദ റോക്ക്” ജോൺസൺ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ അദ്ദേഹം ഹൃദയസ്പർശിയായ കാരണം തന്നെയാണ് അതിനായി പങ്കുവെക്കുന്നത്. അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
അതിൽ ഹവായിയിലെ 7-ഇലവനിൽ സ്റ്റോറിൽ പ്രവേശിക്കുന്നതിലൂടെ വിഡിയോ ആരംഭിക്കുന്നത് തന്നെ. സ്റ്റോറിൽ കയറിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന എല്ലാ സ്‌നിക്കേഴ്‌സ് ചോക്ലേറ്റ് ബാറുകളും വാങ്ങി. അതിന്റെ കാരണമാണ് ആളുകളെ അതിശയിപ്പിച്ചിരിക്കുന്നത്.
തന്റെ 14-ാം വയസ്സിൽ പരിശീലനത്തിന് മുമ്പുള്ള ലഘുഭക്ഷണമായി ഹവായിയിലെ 7-ഇലവനിൽ നിന്ന് സ്‌നിക്കേഴ്‌സ് ബാർ മോഷ്ടിക്കാറുണ്ടായിരുന്നു. അന്ന് ചെയ്ത തന്റെ തെറ്റ് ശരിയാക്കാൻ വേണ്ടിയാണ് യുഎസ് സ്റ്റോറിൽ നിന്ന് എല്ലാ സ്നിക്കറുകളും വാങ്ങിക്കുന്നതെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.
സ്റ്റോറിൽ ജോൺസണെ കണ്ട ജീവനക്കാരും കസ്റ്റമേഴ്സും ആശ്ചര്യപ്പെടുന്നുണ്ട്. അദ്ദേഹം ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുകയും അവിടെ ഉണ്ടായിരുന്ന കസ്റ്റമേഴ്‌സിന്റെ ബില്ല് കൂടെ നൽകുകയും ചെയ്തു.
ഓൺലൈനിൽ പങ്കിട്ട വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. 23.8 ദശലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Story Highlights: Dwayne Johnson buys all the Snickers from US store
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here