Advertisement

ദൃക്‌സാക്ഷികളില്ലാത്ത കേസ്; പരാമവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതികളെ കുടുക്കി; കോവളം കേസ് അന്വേഷണ സംഘം തെളിയിച്ചതിങ്ങനെ

December 2, 2022
Google News 3 minutes Read
how prosecution proved kovalam foreigner rape case

കോവളത്തെ വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികളില്ലായിരുന്നു. പരാമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതികളെ പൂട്ടുക എന്നതായിരുന്നു പൊലീസിനും പ്രോസിക്യൂഷനും മുന്നിലുണ്ടായിരുന്ന വെല്ലുവിളി. എന്നാൽ അതിനിടെ കെമിക്കൽ എക്‌സാമിനർ ഉൾപ്പെടെ കൂറുമാറിയത് ആശങ്കയോടെയാണ് കണ്ടതെങ്കിലും ഒടുവിൽ നാലരവർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇരയ്ക്കും കുടുംബത്തിനും നീതി ലഭിക്കുകയാണ്. ( how prosecution proved kovalam foreigner rape case )

പൂർണമായും സാഹചര്യ തെളിവിനെ മാത്രം ആസ്പദമാക്കിയ കേസായിരുന്നു കോവളത്തേത്. കേസിന്റെ പ്രധാന വെല്ലുവിളി മൃതദേഹത്തിന് സംഭവിച്ച പഴക്കമായിരുന്നുവെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു. ’38 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. അപ്പോഴേക്കും മൃതദേഹം ജീർണിക്കുകയും ബയോളജിക്കൽ തെളിവുകൾ നശിക്കുകയും ചെയ്തിരുന്നു. പക്ഷേ തെളിവുകൾ കണ്ടെത്തി പ്രതികളെ പിടിക്കാനും കുറ്റം തെളിയിക്കാനും പൊലീസിന് കഴിഞ്ഞു’- അഭിഭാഷകൻ പറഞ്ഞു.

കൂനംതുരുത്തിലെ കണ്ടൽകാട്ടിൽ നിന്നാണ് കൊല്ലപ്പെട്ട ലാത്വിൻ സ്വദേശിനിയുടെ മൃതദേഹം ലഭിച്ചത്. ആ സ്ഥലം നല്ല പരിചയം ഇല്ലാത്ത ഒരാളുടെ സഹായം ഇല്ലാതെ ഇരയ്ക്ക് അവിടെ എത്താൻ സാധിക്കില്ല എന്ന വാദത്തോടെയാണ് കോടതിയിൽ വാദം ആരംഭിച്ചത്. പിന്നെ ആര് എന്നതായിരുന്നു അടുത്ത ചോദ്യം. ഇതിന്റെ ഉത്തരമായി 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ട് വച്ചു. ആ 18 സാഹചര്യങ്ങളും കോടതി അംഗീകരിച്ചുകൊണ്ടാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Read Also: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ

സാധാരണ ഗതിയിൽ പീഡനം തെളിയിക്കുക എന്നത് ദുഷ്‌കരമാണെന്നാണ് പലരുടേയും ധാരണ. എന്നാൽ സുപ്രിംകോടതി വിധി പ്രകാരം സാഹചര്യ തെളിവുകൾ ആധാരമാക്കി പീഡനവും തെളിയിക്കാമെന്നാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വിശദീകരിച്ചു. ‘ കൊല്ലപ്പെട്ട യുവതിയുടെ ദേഹത്ത് അടിവസ്ത്രമുണ്ടായിരുന്നില്ല. സ്വകാര്യ ഭാഗങ്ങളിൽ കണ്ട മുറിവുകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് പീഡനം തെളിയിച്ചത്’- അഭിഭാഷകൻ പറഞ്ഞു.

Story Highlights: A restaurant in the spirit of a football game

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here