കോര്‍പറേഷന്റെ 14 കോടിയോളം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; പിഎന്‍ബി മാനേജര്‍ക്കായി വ്യാപക തെരച്ചില്‍

കോഴിക്കോട് കോര്‍പറേഷന്റെ പണം തിരിമറി നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ക്കായി അന്വേഷണം ഊര്‍ജിതം. നഷ്ടമായ പണം 24 മണിക്കൂറിനകം കോര്‍പറേഷന് തിരികെ നല്‍കണമെന്ന് ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ താക്കീത് നല്‍കി. മുന്‍ മാനേജരായിരുന്ന എം.പി.റിജില്‍ പതിനാല് കോടി എഴുപത്തിരണ്ട് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തല്‍. (search for punjab national bank manager)
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയിലേക്കാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മാര്‍ച്ച് നടത്തിയത്.സ്വകാര്യ വ്യക്തികളെയും വഞ്ചിച്ചോ എന്ന് ബാങ്ക് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പ്രതിയായ മുന്‍ മാനേജര്‍ എം.പി. റിജില്‍ ഒളിവില്‍ തുടരുകയാണ്. കൂടുതല്‍ തട്ടിപ്പ് നടത്തിയോ എന്നറിയാന്‍ ചൈന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധന ബാങ്കില്‍ തുടരുകയാണ്.
Read Also: മൊറോക്കൻ ചിരി; കാനഡയെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിൽ
കോര്‍പറേഷന്റെ ആറ് അക്കൗണ്ടുകളില്‍ നിന്നായി പതിനാല് കോടി എഴുപത്തിരണ്ട് ലക്ഷം രൂപ റിജില്‍ പല ഘട്ടങ്ങളിലായി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ബാങ്ക് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നേതോക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ടൗണ്‍ പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും ആലോചനയുണ്ട്.
Story Highlights: search for punjab national bank manager
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here