നടി നോറ ഫത്തേഹിയെ ഇ.ഡി ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം നോറ ഫത്തേഹിയെ ഇഡി ചോദ്യം ചെയ്തു . സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കേസിലാണ് ഇ ഡി നടപടി. അതേസമയം സുകേഷ് ചന്ദ്രശേഖരിൽ നിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ട് നടി നിഷേധിച്ചു. ( actress nora fatehi questioned by ED )
സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണക്കേസിൽ നടി നോറ ഫത്തേഹിയെ ഇത് മൂന്നാമത്തെ .ഡൽഹിയിലെ ഈ ഡി ആസ്ഥാനത്തെത്തിയ നടിയെ അഞ്ചുമണിക്കൂർ നേരം ചോദ്യം ചെയ്തു. സുകേഷ് മായുള്ള ബന്ധം ,വാട്‌സാപ്പ് ചാറ്റ് തുടങ്ങിയവ സംബന്ധിച്ചായിരുന്നു ഇ.ഡിയുടെ ചോദ്യം ചെയ്യൽ. നോറ ഫത്തേഹിക്കും ജാക്വലിൻ ഫെർണാണ്ടസിനും ആഡംബര കാറുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും തട്ടിപ്പുകാരനായ ചന്ദ്രശേഖറിൽ നിന്ന് ലഭിച്ചതായി ഇഡി പറയുന്നു.
അതേസമയം ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടി ഇക്കാര്യം നിഷേധിച്ചു. നേരത്തെ ഇതെ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിനെ പ്രതിയാക്കി ഇഡിയുടെ സാമ്പത്തിക വിഭാഗം കുറ്റപത്രം സമർപ്പിച്ചിരുന്നു.
Story Highlights: actress nora fatehi questioned by ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here