എസ്എന്‍ഡിപി യൂണിയന്റെ സാമ്പത്തിക ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണം; പരാതി നല്‍കാനൊരുങ്ങി വിമത സംഘടനകള്‍

എസ്എന്‍ഡിപി യൂണിയന്റെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. ഉടന്‍ ഇഡിയ്ക്ക് പരാതി നല്‍കാനാണ് നീക്കം. കെ കെ മഹേശന്റെ ആത്മഹത്യയില്‍ മൊഴിയെടുക്കല്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പരാതി നല്‍കാന്‍ നീക്കം നടക്കുന്നത്. (e d should investigate sndp financial dealings says rebel organization)
വെള്ളാപ്പള്ളി നടേശനെത്തിരെ കേസ് എടുത്തതോടെ എസ്എന്‍ഡിപി യൂണിയന്റെ സാമ്പത്തിക ഇടപടുകാളും സംശയ നിഴലിലാണ്. യൂണിയന്റെ മറവില്‍ പണം തട്ടുന്നതായി മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ പറയുണ്ട്. എസ്എന്‍ഡിപി യൂണിയന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നാണ് വിമത സംഘടനകളുടെ ആവശ്യം.
Read Also: ‘യൂത്ത് കോണ്‍ഗ്രസ് കീഴ്‌വഴക്കങ്ങളെ മാനിച്ചില്ല’; തരൂര്‍ ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നാട്ടകം സുരേഷ്
വെള്ളാപ്പള്ളിക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കാനുള്ള നടപടിയിലേക്ക് കടക്കുകയാണ് എസ്എന്‍ഡിപി സംരക്ഷണ സമിതി. അതേസമയം മഹേശന്റെ ആത്മഹത്യ കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്തു. പണം ഇടപെടുമായി ബന്ധപ്പെട്ടവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
Story Highlights: e d should investigate sndp financial dealings says rebel organization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here