ജനഹൃദയങ്ങളിൽ ഇടം പിടിച്ച ട്വന്റിഫോർ അഞ്ചാം വർഷത്തിലേക്ക്
ജനഹൃദയങ്ങളിൽ ഇടം പിടിച്ച ട്വന്റിഫോർ അഞ്ചാം വർഷത്തിലേക്ക്. 2018ൽ പ്രവർത്തനം തുടങ്ങിയ ട്വന്റിഫോർ പ്രേക്ഷകരുടെ പിന്തുണയോടെയാണ് അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത് ( twenty four news to the fifth year ).
കാഴ്ചയുടെ ദൃശ്യവിരുന്ന ഒരുക്കിയ ട്വന്റിഫോർ വിജയകരമായ നാല് വർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക്. മലായള ദൃശ്യമാധ്യമ രംഗത്തേക്ക് ഒരു ചെറിയ തുടക്കമായിയാണ് ആരംഭം. ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ രണ്ടാമത്തെ ചാനൽ. നാല് വർഷം മുൻപ് വലിയ അവകാശ വാദങ്ങളൊന്നുമില്ലാത്തെയാണ് മലയാളി പ്രക്ഷേകർക്ക് മുന്നിലേക്ക് വാർത്തയുടെ ലോകം തുറന്നത്. വാർത്തയോടെപ്പം തന്നെ പുതിയ സങ്കേതിക വിദ്യയുടെ പരിചപ്പെടുത്തൽ കൂടിയായിരുന്നു ട്വന്റിഫോർ. പശ്ചാത്ത്യലോകത്ത് മാത്രം കണ്ടുപരിചയമുള്ള ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രക്ഷകരിലേക്കെത്തിച്ചു.
Read Also: ‘മാസായി മെസ്സി പട’; ഓസ്‌ട്രേലിയയെ തകര്‍ത്ത് അർജന്‍റീന ക്വാര്‍ട്ടര്‍ ഫൈനലില്‍
മലയാളികളുടെ വാർത്ത പ്രഭാതത്തിന് പുതിയ മാനം നൽകി ഗുഡ് മോണിംഗ് വിത്ത് ആർ.ശ്രീകണ്ഠൻ നായർ. എസ്.കെ.എൻ എന്ന മൂന്നക്ഷരത്തോടൊപ്പമായിരുന്നു കഴിഞ്ഞ നാല് വർഷം മലയാളികളുടെ വാർത്ത പ്രഭാതം.
മലയാളി ജനതയുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാൻ സ്റ്റുഡിയോ ഫ്ലോറുകളിൽ നിന്നും ജനങ്ങളിലേക്കിറങ്ങി നാടിന്റെ ന്യൂസ് ഡെസ്ക് ആയി മാറി ട്വന്റിഫോർ. മുപ്പത് മിനിറ്റിലെ 100 വാർത്തകൾ, ഒരു വാർത്താപകലിന്റെ ഉള്ളടക്കം ആത്മാവ് ചോരാതെ പകർന്നൊഴുകിയ വാർത്താമഴ, സങ്കീർണ്ണമായ വിഷയങ്ങളെ പോലും ലളിതമായി സാധാരണക്കാരന്റെ ഭാഷയിൽ അവതരിപ്പിച്ച ലോകവാർത്തകൾ, വലിയവാർത്തകളുടെ വലിയ നേരമായി മാറിയ ബിഗ് ബ്രേക്കിംഗ്, 9 മണി 30 വാർത്ത, 24 റൗണ്ടപ്പ്, വാർത്തകളുടെ പുതിയ വിവരങ്ങൾ തത്സമയം എത്തിച്ച ലൈവ് ന്യൂസ്, കുറ്റകൃത്യങ്ങളുടെ ഇരുണ്ടലോകത്തെക്കുറിച്ചുള്ള വിശകലനവുമായി പൊലീസ് ഡയറി. ഓരോ ബുള്ളറ്റിനും വ്യക്തതയും വ്യക്തിത്വവും ഉള്ളതായി. കാമ്പുള്ള ചർച്ചയുമായി എൻകൗണ്ടർ, മലയാളിയുടെ വൈകിട്ടത്തെ ചായനേരം ചൂടാറാത്ത വാർത്തയുടെ പ്രതിബദ്ധതയുള്ള ന്യൂസ് ഈവെനിംഗ് ചർച്ചാ നേരമായി.
നാല് വാർത്താ വർഷങ്ങൾ, നിഷേധിക്കാനാകാത്ത പേരായി ട്വന്റിഫോർ. മലയാളിയുടെ വേദനയും ആവേശവും ആഘോഷവും അവന്റെ ഹൃദയത്തോടൊപ്പം ചേർന്ന് നിന്ന് പകർത്തുകയായിരുന്നു ട്വന്റിഫോർ. തലക്കെട്ടുകളെ കെട്ടി ഉയർത്താനല്ല മലയാളിയുടെ ദൃശ്യവും അക്ഷരവും വാക്കും ആകാനാണ് ട്വന്റിഫോർ ഇക്കാലമത്രയും ശ്രമിച്ചത്. അതേ പ്രതിജ്ഞയിൽ യാത്ര തുടരുമെന്നും ഉറപ്പ്.
Story Highlights: twenty four news to the fifth year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here