Advertisement

വിഴിഞ്ഞം പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം: കെ.മുരളീധരൻ

December 4, 2022
Google News 2 minutes Read

വിഴിഞ്ഞം പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് കെ.മുരളീധരൻ എംപി. കർദിനാർ ചർച്ചക്ക് മുൻകയ്യെടുത്തത് സ്വാഗതാർഹം. കേന്ദ്ര സേന എത്തി എന്തെങ്കിലും നടപടി ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കോഴിക്കോട് കോർപറേഷൻ അക്കൗണ്ട് വിഷയത്തിൽ യുഡിഎഫ് കൗൺസിലർമാരെ ഭീകരവാദികൾ ആക്കുന്നു. തിരിമറിയിൽ ബാങ്കിന് മാത്രമല്ല കോർപറേഷനും പങ്ക് ഉണ്ട്. പ്രതിഷേധക്കാരെ തെരുവ് പട്ടിയോടാണ് ഉപമിച്ചത്. അത് സിപിഐഎം സംസ്കാരമാണ്.

കോട്ടയം തരൂർ സന്ദർശനം പോലുള്ള കാര്യങ്ങളിൽ വിവാദം പാടില്ല. തരൂർ സന്ദർശനം അറിയിച്ചില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് പത്രക്കാരെ അറിയിച്ചത് തെറ്റ്. തിരുവഞ്ചൂരിന്റെ ഇന്നലത്തെ നടപടി ശരിയാണ്. തരൂർ അറിയിച്ചിട്ടാണ് പരിപാടിക്ക് പോയത്. അറിയിച്ചില്ലെങ്കിൽ കൂടി കെപിസിസി അധ്യക്ഷനോട്‌ ആണ് പരാതി പറയേണ്ടത്. മാധ്യമങ്ങളോട് അല്ല പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റി മുഖ്യമന്ത്രി നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ല. എന്നാൽ കാവിവത്കരണ നീക്കം ഗവർണർ നടത്തിയിൽ അംഗീകരിക്കുകയും ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

Story Highlights: Vizhinjam issue should be resolved through discussion: k muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here