വിഴിഞ്ഞം പദ്ധതി: തുറന്ന ചർച്ചയ്ക്ക് തയാറെന്ന് യൂജിൻ പെരേര

തുറന്ന ചർച്ചയ്ക്ക് തയാറാണെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര. മന്ത്രി തല സമിതി ക്ഷണിച്ചാൽ ചർച്ചക്ക് പോകും. പ്രശ്നപരിഹാരത്തിനുള്ള നിർദേശം ചർച്ചയിൽ വയ്ക്കുമെന്നും യൂജിൻ പെരെര പറഞ്ഞു. യഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ കാണണമെന്നും യുജിൻ പറഞ്ഞു. അതേസമയം സഭാതലവൻമാരും സമരക്കാരുമായി ചർച്ച നടത്തി.
ഇതിനിടെ വിഴിഞ്ഞത്ത് സമാധാന സന്ദേശവുമായി സമാധാന ദൗത്യ സംഘം സന്ദർശനം നടത്തി. സംഘർഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാനത്തെ ആത്മീയ സാമൂഹിക സാംസ്കാരിക രംഗത്തെ വിഴിഞ്ഞം സന്ദർശിച്ചത്. മുൻ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം തുടങ്ങിയവരാണ് സമാധാന ദൗത്യ സംഘത്തിലുണ്ടായിരുന്നത്.
സംഘർഷത്തിൽ പരുക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകരെയും സംഘം സന്ദർശിച്ചു. മുല്ലൂരിലെ സമരപ്പന്തലുകളും സന്ദര്‍ശിച്ചു.
Story Highlights: Eugene Perera About Vizhinjam Project Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here