എംബാപെയുടെ ജേഴ്‌സി ധരിച്ച് ലോകകപ്പ് ഫൈനല്‍ കാണണം; പ്ലക്കാര്‍ഡുമായി ഈജിപ്ഷ്യന്‍ പൗരന്മാര്‍

കിലിയന്‍ എംബാപെയ്‌ക്കൊരു സ്‌നേഹ സന്ദേശവുമായി ഈജിപ്ഷ്യന്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍. ഇരുവരും എംബാപെയ്ക്ക് വേണ്ടിയെഴുതിയ ഒരു പ്ലക്കാര്‍ഡും കയ്യില്‍ പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ആ കഥ ഇങ്ങനെ:
ഡിംസബര്‍ 18 ന് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ ടിക്കറ്റ് ലഭിച്ച് രണ്ട് സുഹൃത്തുക്കളാണ് ഹൈയ്താം മുക്തറും സാറയും. ഫുട്‌ബോള്‍ കളിയോട് അത്രമാത്രം ആരാധനയോ താത്പര്യമോ ഇല്ലാതിരുന്ന രണ്ട് പേരായിരുന്നു ഈ യുവാവും യുവതിയും. എങ്കിലും ഒരു ലോകകപ്പിന്റെ ഫൈനല്‍ കണ്ടുകളയാം എന്ന ആഗ്രഹത്തില്‍ ടിക്കറ്റ് എടുത്ത് ഖത്തറിലെത്തിയതാണിവര്‍. ഈ സംഗീതവും പരിപാടികളും കാല്പന്ത് കളിയുടെ സൗന്ദര്യവും നേരിട്ട് കാണാന്‍ തങ്ങള്‍ക്ക് കിട്ടിയ അവസരത്തിന്റെ വലുപ്പം പോലും അവര്‍ തിരിച്ചറിഞ്ഞിരുന്നില്ല.
പ്രവേശന കവാടം കടന്നപ്പോള്‍ അവര്‍ അറഞ്ഞു; ഫിഫ ലോകകപ്പ് കാണാനെത്തിയ 1,000,000മാത്തെ ആരാധകനാണ് ഞങ്ങളെന്ന്. അതിനൊരു വിശിഷ്ട സമ്മാനവും അപ്രതീക്ഷിതമായി അവര്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ അതുവരെ സാധാരണക്കാരില്‍ ഒരാളായി മാത്രം ഫുട്‌ബോള്‍ കാണാനെത്തിയ ഹെയ്ത്തും സാറയും വൈറലായി. കഫുവും റൊണാള്‍ഡോയും തങ്ങളുടെ ഒപ്പ് പതിപ്പിച്ച ഒരു ഫുട്‌ബോളാണ് ആ സമ്മാനം. ഹയ്ത്താം പറഞ്ഞു.
Read Also: ഓസ്ട്രേലിയക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന കുടുംബം; വിഡിയോ കണ്ട് പുഞ്ചിരിച്ച് മെസി: വിഡിയോ
ഇത്രയുമാണ് അതുവരെ സംഭവിച്ചത്. എന്നാല്‍ അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഞായറാഴ്ച പോളണ്ടിനെതിരായ ഫ്രാന്‍സിന്റെ വിജയത്തിന് പിന്നാലെ ഈ രണ്ട് പേരും ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയുടെ വന്‍ ഫാനായി മാറി. തുടര്‍ന്ന് എംബാപെയ്ക്കുള്ള സന്ദേശമടങ്ങിയ ഒരു പ്ലക്കാര്‍ഡുമായി നിന്ന് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാനും തുടങ്ങി.
ഈ മത്സരം കണ്ടുകഴിഞ്ഞതോടെ ഇരുവരും എംബാപെയും വലിയ ആരാധകരായി മാറുകയായിരുന്നു. എംബാപെയുടെ പേരെഴുതിയ ജേഴ്‌സി ധരിച്ച് ഫൈനല്‍ കാണണമെന്നാണ് ഹെയ്തമിന്റെ ഇപ്പോഴത്തെ ആഗ്രഹം. തന്റെ ആഗ്രഹം സഫലമായില്ലെങ്കിലും, ഡിസംബര്‍ 18 ന് നടക്കുന്ന ലോകകപ്പ് ഫൈനലിനായി ലുസൈല്‍ ഐക്കണിക്ക് സ്റ്റേഡിയത്തില്‍ ആ ആരാധക കൂട്ടത്തിനൊപ്പം താനെന്തായാലും ഉണ്ടാകുമെന്ന് ഹെയ്താം പറയുന്നു.
Story Highlights: two egyptian football fans wants to wear kylian mbappe’s jersy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here