Advertisement

‘നമ്മൾ തിരിച്ചു വരുന്നു.. ഇന്ത്യക്ക് വേണ്ടി’ ; ഹൃദയം നിറഞ്ഞ നന്ദിയെന്ന് ഷാഫി പറമ്പിൽ

December 8, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

2018 ന് ശേഷം കോൺഗ്രസിനുണ്ടാകുന്ന ആദ്യ ജയം പാർട്ടിക്ക് ഊർജമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. ഗുജറാത്തിൽ ബി‍ജെപിക്ക് മുന്നിൽ തകർന്നടിഞ്ഞെങ്കിലും ഹിമാചലിൽ ഭരണം പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. ഹിമാ‍‍‍ചലിൽ 39 സീറ്റ് നേടി കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ ബി.ജെ.പി 26ലേക്ക് ഒതുങ്ങി.(congress leaders reaction on himachal election result)

ഹിമാചലിലെ ജനങ്ങൾക്ക് രാജ്യത്തെ ഓരോ കോൺഗ്രസ് പ്രവർത്തകരുടെ പേരിലും ഹൃദയം നിറഞ്ഞ നന്ദി എന്ന് ഷാഫി പറമ്പിൽ പോസ്റ്റ് ചെയ്തപ്പോൾ നമ്മൾ തിരിച്ചു വരുന്നു ഇന്ത്യക്ക് വേണ്ടി എന്നായിരുന്നു വി.ടി ബൽറാമിന്റെ പ്രതികരണം.

ഹിമാചൽ പ്രദേശിൽ ബി.ജെ.പിയോട് നേരിട്ട് ഏറ്റുമുട്ടിയാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുന്നതെന്നും പണാധിപത്യത്തേയും വർഗീയ പ്രചരണത്തേയും ഒരുപോലെ നേരിട്ടാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ തട്ടകത്തിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഫെയ്സ്ബുക്കിൽ കുറിച്ചു. ജനവിധി മാനിക്കുന്നു. ആം ആദ്മി പാർട്ടിയും ഉവൈസിയുടെ എ.ഐ.എം.ഐ.എം പാർട്ടിയും മതേതര വോട്ടുകൾ ഭിന്നിപ്പിച്ചെന്നതും യാഥാർഥ്യമാണ് വിഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

‘ദേവഭൂമി എന്നാണ് ഹിമാചൽ പ്രദേശ് അറിയപ്പെടുന്നത് , ബിജെപി ഹിന്ദുത്വ രാഷ്ട്രീയം അങ്ങേയറ്റം പയറ്റി നോക്കിയിട്ടും മതേതരത്വവും, വികസനവും ക്ഷേമവും പറഞ്ഞു കൊണ്ട് കോൺഗ്രസ് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിൽ പിന്നോക്കം പോയി എന്ന യാഥാർഥ്യം നിലനിൽകുമ്പോളും ബിജെപി യുടെ കയ്യിലുണ്ടായിരുന്ന രണ്ടു സംസ്ഥാനങ്ങളിൽ ഒന്ന് കോൺഗ്രസ് തിരിച്ചു പിടിച്ചിരിക്കുന്നു .വർഗീയ വിദ്വേഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിൽ ഞങ്ങൾ ശരിയായ ദിശയിൽ തന്നെയാണ്. ഹിമാചലിൽ നിന്നുമുള്ള ഊർജ്ജം ഞങ്ങൾ രാജ്യമാകെ പടർത്തും’ യൂത്ത് കോൺഗ്രസ് കേരള ഘടകം ഫെയ്സ്ബുക്കിൽ കുറിച്ചു.

Story Highlights: congress leaders reaction on himachal election result

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement