Advertisement

അന്ന് താമര ചിഹ്നമുള്ള താലി വിതരണം; ഇന്ന് വീരാംഗന റാലി; ഗുജറാത്തിൽ ബിജെപിയുടെ വോട്ട് തന്ത്രങ്ങൾ

December 8, 2022
3 minutes Read
how bjp won gujarat female votes
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗുജറാത്തിൽ റെക്കോർഡ് വിജയമായി ബിജെപിയുടെ ജൈത്രയാത്ര തുടരുകയാണ്. ഇതാദ്യമായാണ് 50 ശതമാനത്തിലേറെ വോട്ടുകളുമായി ഒരു പാർട്ടി തെരഞ്ഞെടുപ്പ് വിജയിക്കുന്നത്. ബിജെപിയുടെ ഈ വിജയത്തിൽ നിർണായകമായത് സ്ത്രീകളുടെ വോട്ടാണ്. കാരണം ഗുജറാത്തിൽ ജനസംഖ്യയുടെ പകുതിയിലേറെയും സ്ത്രീകളാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന കണക്ക് പ്രകാരം സംസ്ഥാനത്തെ 4.9 കോടി വോട്ടർമാരിൽ 2.37 കോടിയും സ്ത്രീകളാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീ വോട്ടർമാരുടെ വോട്ട് നേടുകയെന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ( how bjp won gujarat female votes )

2009 ലെ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാരുടെ വോട്ടുകൾ കരസ്ഥമാക്കാൻ ബിജെപി പുറത്തിറക്കിയ തുറുപ്പ് ചീട്ട് ‘മംഗൽസൂത്ര’ ആയിരുന്നു. ബിജെപിയുടെ ചിഹ്നമായ ‘താമര’ പതിപ്പിച്ച താലികളാണ് അന്ന് വ്യാപകമായി വിതരണം ചെയ്തത്. അയ്യായിരത്തിലേറെ സ്വർണ താലികൾ അന്ന് വിതരണം ചെയ്യപ്പെട്ടു. ഇതിനെതിരെ രൂക്ഷ വിമർശനവും വ്യാപക പ്രതിഷേധങ്ങളും നടന്നു. മംഗൽസൂത്ര ഫലം കണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല, പക്ഷേ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം കൊയ്തു.

ഇത്തവണ ഗുജറാത്തിലെ സ്ത്രീജനങ്ങളെ രണ്ട് വിഭാഗമായി തരംതിരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. മുതിർന്ന സ്ത്രീകളുടെ ഒരു വിഭാഗവും, 18-20 വയസ് പ്രായപരിധിയിലുള്ള വിഭാഗവും. ഇരു വിഭാഗത്തേയും സ്വാധീനിക്കാൻ വെവ്വേറ തന്ത്രങ്ങളും മെനഞ്ഞു. മുതിർന്ന സ്ത്രീകളുടെ വോട്ടുകൾ പിടിക്കാൻ ‘കുടുംബ’ തന്ത്രങ്ങളാണ് വിഭാവനം ചെയ്തത്. ‘മാതൃശക്തി’ എന്ന പേരും നൽകി. ദുർഗാ ദേവി, ലക്ഷ്മി, സരസ്വതി എന്നിങ്ങനെ ദേവതകളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പ് പ്രോപഗണ്ട തയാറാക്കി. മഹിളാ മോർച്ചയെ മുന്നിലിറക്കി മുതിർന്ന നേതാക്കളുടെ അകമ്പടിയോടെ വീടുവീടാന്തരം കേറിയിറങ്ങി.

Read Also: ഗുജറാത്തില്‍ ഏഴാം വട്ടവും താമരപ്പൂക്കാലം; വിജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഇവ

വിവിധ ക്ഷേമ പദ്ധതികളും അവതിരിപ്പിച്ചു. സൗജന്യ റേഷൻ സംവിധാനം മൂന്ന് മാസം കൂടി നീട്ടി നൽകി. ഇതിനായി 44,762 കോടി രൂപയാണ് മാറ്റിവച്ചത്. 80 കോടി പാവങ്ങൾക്ക് അഞ്ച് കിലോഗ്രാം സൗജന്യ ഗോതമ്പും അരിയും വിതരണം ചെയ്തു. ഇതിന് പുറമെ ബിജെപി സർക്കാർ അവതരിപ്പിച്ച മുദ്ര, സ്ത്രീ ശക്തി പദ്ധതികൾ മുൻനിർത്തിയുള്ള പ്രചാരണം വേറെയും. മുദ്ര പദ്ധതിയുടെ ഗുണഭാക്താക്കളിൽ 68% വും സ്ത്രീകളാണ്.

18 വയസിന് മുകളിലുള്ള പെൺകുട്ടികളുടെ വോട്ട് നേടാൻ സ്ത്രീകളെ അണിനിരത്തി ടൂ വീലറിലെ വീരാംഗന റാലിയും വിവിധ ക്ഷേമ പദ്ധതികളും ആവിഷ്‌കരിച്ചു. സ്ത്രീ സംരംഭകർക്ക് വേണ്ടിയുള്ള മുഖ്യമന്ത്രി മഹിളാ ഉത്കർഷ് പദ്ധതിയായിരുന്നു അതിൽ പ്രധാനം. ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നൽകുന്നതായിരുന്നു പദ്ധതി.

Story Highlights: how bjp won gujarat female votes

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement