ഈ അവഗണന ക്രൂരതയാണ്, സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടും: ഷാഫി പറമ്പിൽ

സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താതില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ടാക്റ്റിക്സ് മാഹാത്മ്യം പറഞ്ഞവരിപ്പോൾ ന്യൂസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ അവഗണന സഞ്ജുവിനോട് മാത്രമല്ല, രാജ്യത്തെ ക്രിക്കറ്റിനോട് കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിക്കറ്റിൽ ഇന്ത്യയുടെ തുടർച്ചയായ തോൽവി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമർശം.(shafi parambil mla response on sanju samson eviction)
‘വിരാട് കോലിയും രോഹിതും രാഹുലും ധവാനുമെല്ലാം ഉള്ള ടീം ഇന്ത്യ കളിച്ചിട്ടും പരമ്പര നഷ്ടമായി. സഞ്ജുവിന് അയിത്തം പ്രഖ്യാപിക്കുവാൻ ‘ടാക്റ്റിക്സ്’ മാഹാത്മ്യം പറഞ്ഞിരുന്നവരിപ്പോൾ ന്യുസിലാൻഡിനോടും ബംഗ്ലാദേശിനോടും തോറ്റു. ഈ അവഗണന ക്രൂരതയാണ്. സഞ്ജുവിനോട് മാത്രമല്ല രാജ്യത്തെ ക്രിക്കറ്റിനോടാണെന്നും’ ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.
ബംഗ്ലാദേശിനെതിരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സഞ്ജു സാസംണെ ഉള്‍പ്പെടുത്താതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സഞ്ജുവിന് പകരമായി ഫോമിലല്ലാത്ത റിഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയത്. എന്നാല്‍, പരിക്കേറ്റ പന്ത് കളിച്ചില്ല. നിലവില്‍ കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍.
Story Highlights: shafi parambil mla response on sanju samson eviction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here