സഹകരണവും വികസനവും മുഖ്യ അജണ്ട; അറബ്-ചൈന ഉച്ചകോടി റിയാദില്‍

അറബ്-ചൈന ഉച്ചകോടി വെള്ളിയാഴ്ച റിയാദില്‍ നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അറബ് രാജ്യങ്ങളില്‍ നിന്നുളള നേതാക്കള്‍ റിയാദില്‍ എത്തിതുടങ്ങിയിട്ടുണ്ട്. സഹകരണം, വികസനം എന്നിവയാണ് അറബ്-ചൈന ഉച്ചകോടിയുടെ അജണ്ട.
ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുടെ നേതൃത്വത്തിലുളള ആദ്യ സംഘത്തെ റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗെയ്ത്തും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും റിയാദില്‍ എത്തി. അറബ്-ചൈന ഉച്ചകോടി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് അബുല്‍ ഗെയ്ത്ത് പറഞ്ഞു. അറബ്, ചൈനീസ് ചേരിയുടെ രാഷ്ട്രീയ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതാകും ഉച്ചകോടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read Also: ആപ്പിള്‍ പേ ഉയോഗത്തില്‍ കുവൈറ്റില്‍ വന്‍ കുതിപ്പ്;10 മണിക്കൂറില്‍ നടന്നത് ഒരു മില്യണ്‍ ദിനാറിന്റെ ഇടപാട്
കുവൈത്ത് കിരീടാവകാശി മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തി. ജിസിസിയിലെയും അറബ് രാജ്യങ്ങളിലെയും കൂടുതല്‍ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നും നാളെയുമായി എത്തിച്ചേരും.
Story Highlights: arab-china summit 2022 will held on dec 9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here