ആപ്പിള്‍ പേ ഉയോഗത്തില്‍ കുവൈറ്റില്‍ വന്‍ കുതിപ്പ്;10 മണിക്കൂറില്‍ നടന്നത് ഒരു മില്യണ്‍ ദിനാറിന്റെ ഇടപാട്

കുവൈറ്റില്‍ ആപ്പിള്‍ പേ ആക്ടിവേറ്റ് ചെയ്ത ആദ്യ 10 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഉപഭോക്താക്കള്‍ ഏകദേശം ഒരു മില്യണ്‍ ദിനാറിന്റെ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍. കെഎഫ്എച്ച്, എന്‍ബികെ, ഗള്‍ഫ് ബാങ്ക്, ബുബയാന്‍, കൊമേഴ്‌സല്‍ ബാങ്ക്, അല്‍ അഹ്‌ലി യുണൈറ്റഡ് എന്നിവയുള്‍പ്പെടെ ആറ് ബാങ്കുകളിലുമായി ഏകദേശം 70,000 ഉപഭോക്താക്കാളാണ് സേവനം സജീവമാക്കിയത്. കുവൈത്തിലെ ബാക്കി ബാങ്കുകളും ഉടന്‍ സേവനം ആരംഭിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.(rise in apple pay users in kuwait)
ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ റീട്ടെയില്‍ സ്റ്റോറുകള്‍, ഇലക്ട്രോണിക്‌സ് സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയില്‍ ആപ്പിള്‍ പേ ഉപയോഗിക്കാമെന്നും എല്ലായിടത്തും കോണ്‍ടാക്റ്റ്‌ലെസ് പേയ്മെന്റുകള്‍ സ്വീകരിക്കുന്നുമെന്നും എന്‍ബികെ (നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ്)അറിയിച്ചു.
Read Also: 2023-2025 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് അംഗീകാരം നല്‍കി ദുബായ്
പുതിയ അക്കൗണ്ട് നിര്‍മിക്കുകയോ ഷിപ്പിംഗ്, ബില്ലിംഗ് വിവരങ്ങള്‍ വീണ്ടും കൊടുക്കുകയോ ആവശ്യമില്ലാതെ ആപ്പുകളിലോ വെബിലോ വേഗത്തില്‍ ഇടപാട് നടത്താന്‍ ആപ്പിള്‍ പേ സഹായിക്കും. iPhone, iPad, Mac എന്നിവയിലും ആപ്പിള്‍ പേ ഉപയോഗിക്കാം.
Story Highlights: rise in apple pay users in kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here