ഷാര്‍ജ വ്യാവസായിക മേഖലയില്‍ അഗ്നിബാധ; ആളപായമില്ല

ഷാര്‍ജ വ്യാവസായിക മേഖലയില്‍ അഗ്നിബാധ. വ്യാഴാഴ്ച രാവിലെയാണ് ഷാര്‍ജ വ്യവസായിക ഏരിയ ആറില്‍ തീപിടിത്തമുണ്ടായത്. രാവിലെ 7.15നാണ് വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായ വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് അറിയിച്ചു. തുടര്‍ന്ന് ഉടന്‍ തന്നെ അല്‍ മിന, സംനാന്‍, അല്‍ നഹ്ദ സെന്ററുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Story Highlights: fire accident sharjah industrial area 6
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!