Advertisement

കോര്‍പറേറ്റ് എക്‌സിക്യുട്ടീവില്‍ നിന്ന് തേനീച്ച വളര്‍ത്തലിലേക്ക്; ഒലിവറിന്റെ കഥയിങ്ങനെ…

December 9, 2022
Google News 1 minute Read
france citizen beekeeping business at uae

ഒന്നും രണ്ടുമല്ല, 30 വര്‍ഷങ്ങളായി ഒലിവിര്‍ കാന്റഗ്രല്‍ എന്ന മനുഷ്യന്‍ കോര്‍പറേറ്റ് എക്‌സിക്യുട്ടീവായി ദുബായില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും സിഒഒ ആയും നിരവധി സീനിയര്‍ പോസ്റ്റുകള്‍. ഇന്ന് ഇതെല്ലാം ഉപേക്ഷിച്ച് ഒലിവിര്‍ ചെയ്യുന്ന ജോലി തികച്ചും വ്യത്യസ്തമാണ്. തേനീച്ച വളര്‍ത്തല്‍. തന്റെ മുഴുവന്‍ സമയ ജീവിതവും തേനീച്ച കൃഷിക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ് ഒലിവിര്‍.

കോര്‍പറേറ്റ് ജോലികള്‍ മാത്രമല്ല, മികച്ച ലാഭമുണ്ടാക്കാന്‍ പ്രവാസികള്‍ക്ക് ഇതുപോലെ വ്യത്യസ്ത പരീക്ഷണങ്ങളും നടത്താമെന്ന് തെളിയിക്കുകയാണ് ഒലിവില്‍ കാന്റിഗ്രല്‍ എന്ന ഫ്രാന്‍സ് പൗരന്‍. കഥ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്… ദുബായില്‍ തന്നെ താമസിച്ചുകൊണ്ടിരുന്നിടത്ത് നിന്ന് മറ്റൊരു വീട്ടിലേക്ക് താമസം മാറേണ്ടിവന്നു. അവിടെ പുതിയ അയല്‍ക്കാരനെ പരിചയപ്പെട്ടപ്പോഴാണ് തേനീച്ച വളര്‍ത്തലിനെ കുറിച്ചും തേന്‍ കൃഷിയെ കുറിച്ചും അറിയുന്നത്. അങ്ങനെ തേന്‍ ഉത്പാദനത്തെ കുറിച്ചും കൃഷിയെ കുറിച്ചും ജിജ്ഞാസ തോന്നിയ ഒലിവിര്‍ പുതിയ അയല്‍ക്കാരനോട് അതേക്കുറിച്ച് കൂടുതല്‍ സംസാരിച്ചുതുടങ്ങി..

ഹുസൈന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. യുഎഇയിലെ തേനീച്ച വളര്‍ത്തലിനെ കുറിച്ചും അതിന്റെ രീതികളുമൊക്കെ ഹുസൈന്‍ ഒലിവിറിന് പഠിപ്പിച്ചുകൊടുത്തു. ഒടുവില്‍ ഹുസൈന് സഹായമായി ഒലിവിറും തേനീച്ച കൃഷിയിലേക്ക് കാലെടുത്തുവച്ചു. ഇപ്പോള്‍ ഹുസൈനും ഒലിവിറും തേന്‍ കൃഷിയില്‍ ബിസിനസ് പങ്കാളികളാണ്. ഇരുവരും യുഎഇയില്‍ പ്രകൃതി ദത്ത തേനീച്ച വളര്‍ത്തല്‍ വഴി ശുദ്ധമായ തേന്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നു. നൂറ് ശതമാനവും ശുദ്ധമായ തേന്‍ ആണ് തങ്ങളുടേതെന്ന് ഇരുവരും പറയുന്നു.

Read Also: ബോംബ്, തോക്ക്, ഉപഗ്രഹം; കുട്ടികള്‍ക്കിടാന്‍ വിചിത്ര പേരുകള്‍ നിര്‍ദേശിച്ച് കിം ജോങ് ഉൻ

ഒരു തേനീച്ച കൂടില്‍ നിന്ന് പ്രതിവര്‍ഷം പത്ത് കിലോ കേന്‍ ആണ് ഇവര്‍ ഉത്പാദിപ്പിക്കുന്നത്. ഫ്രാന്‍സ് പൗരനാണ് ഒലിവില്‍. ഒരു താത്പര്യത്തിന് പുറമേ തുടങ്ങിയ തേനീച്ച വളര്‍ത്തലും തേന്‍ ഉത്പാദനവും ഇന്ന് ഇദ്ദേഹത്തിന് ഒരു ബിസിനസ് പ്ലാറ്റ്‌ഫോമാണ്.

Story Highlights: france citizen beekeeping business at uae

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here