Advertisement

ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയമില്ല; കോണ്‍ഗ്രസ് കരുതലോടെ നീങ്ങുന്നുവെന്ന് വിക്രമാദിത്യ സിംഗ് ട്വന്റിഫോറിനോട്

December 9, 2022
4 minutes Read
 There is no fear in BJP's horse trading says congress leader vikramaditya singh
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഛണ്ഡീഗഡിലേക്ക് നീങ്ങുകയാണെന്നാണ് വിവരം. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയമില്ലെന്ന് ഹിമാചലിലെ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ്. കോണ്‍ഗ്രസ് കരുതലോടെ നീങ്ങുകയാണ്. എന്തും നേരിടാന്‍ തയ്യാറാണെന്നും ആവശ്യമെങ്കില്‍ എംഎല്‍എമാരെ സുരക്ഷിതരാക്കുമെന്നും വിക്രമാദിത്യ സിംഗ് ട്വന്റിഫോറിനോട് പ്രതികരിച്ചു.( There is no fear in BJP’s horse trading says congress leader vikramaditya singh)

പ്രവര്‍ത്തകരുടെ സ്‌നേഹത്തിന് നന്ദി. എംഎല്‍എമാരുടെയും ഹൈക്കമാന്റഡിന്റെ തീരുമാനത്തിനനുസരിച്ച് താന്‍ പ്രവര്‍ത്തിക്കും. വീര ഭദ്രസിംഗിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കും. അദ്ദേഹത്തിന്റെ വികസനം മാതൃകയാക്കും. ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത ജനങ്ങള്‍ക്ക് നന്ദിയുണ്ട്. ബിജെപി സര്‍ക്കാരിനിതരായ ഭരണ വിരുദ്ധവികാരം കോണ്‍ഗ്രസിന് മികച്ച വിജയം നല്‍കി. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയില്ല. ക്രിയാത്മക പ്രതിപക്ഷമായി ബിജെപി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിക്രമാദിത്യ സിംഗ് പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാ സിംഗും രംഗത്തെത്തി. പ്രതിഭാ സിംഗിന്റെ മകനാണ് വിക്രമാദിത്യ സിംഗ്.
വീരഭദ്രസിംഗിന്റെ വികസനത്തിനുള്ള അംഗീകാരമാണെന്ന് പിസിസി അധ്യക്ഷ പ്രതിഭ സിങ്ങ് ട്വന്റി ഫോറിനോട് പറഞ്ഞു. ചരിത്രവിജയം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നു. വീരഭദ്ര സിംഗിന്റെ പാരമ്പര്യം കാക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമെടുക്കുക ഹൈക്കമാന്‍ഡാണ്. പഴയ പെന്‍ഷന്‍ പദ്ധതി ആദ്യ ക്യാബിനറ്റില്‍ തന്നെ പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിസിസി അധ്യക്ഷ പ്രതിഭ സിങ്ങ് വ്യക്തമാക്കി.

Read Also: ശീതയുദ്ധത്തിനിടയിലെ പ്രചാരണം: ഹിമാചലില്‍ പൈലറ്റും ഗുജറാത്തില്‍ ഗെഹ്ലോട്ടും; താരപ്രചാരകര്‍ പയറ്റിയ തന്ത്രങ്ങള്‍ ഫലിച്ചോ?

ബിജെപിയും കോണ്‍ഗ്രസും ഹിമാചലില്‍ 68 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. 67 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും സംസ്ഥാനത്ത് ആദ്യമായി മത്സരരംഗത്തുണ്ടായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 45 സീറ്റും കോണ്‍ഗ്രസ് 22 സീറ്റും സിപിഐഎം ഒരു സീറ്റുമാണ് നേടിയത്. ഗുജറാത്തിലെ വന്‍ തോല്‍വിയിലും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നതാണ് ഹിമാചലിലെ വിജയം. പ്രിയങ്ക ഗാന്ധിയെ താരപ്രചാരകയാക്കിയാണ് കോണ്‍ഗ്രസ് ഹിമാചലില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ തന്ത്രം ഫലം കണ്ടുവെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

Read Also: ഹിമാചലിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനമെടുക്കുക ഹൈക്കമാൻഡ്; പിസിസി അധ്യക്ഷ പ്രതിഭ സിങ്

തിരിച്ചടികള്‍ നേരിടുന്ന കോണ്‍ഗ്രസ്സിന് ആശ്വാസമാകുകയാണ് ഹിമാചല്‍ പ്രദേശ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കിലും ഫോട്ടോഫിനിഷിംഗില്‍ സംസ്ഥാനത്തെ അധികാരം പാര്‍ട്ടി തിരിച്ച് പിടിക്കുകയായിരുന്നു. 6 തവണ മുഖ്യമന്ത്രിയായ വീരഭദ്ര സിങ്ങിന്റെ മരണത്തെതുടര്‍ന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലെ വിജയം കോണ്‍ഗ്രസ്സിന് സംസ്ഥാനത്ത് പുതിയ ഊര്‍ജ്ജം നല്‍കും. എകീകൃത സിവില്‍ കോഡ് അടക്കം വാഗ് ദാനം ചെയ്തിട്ടും അധികാര തുടര്‍ച്ച ഉറപ്പാക്കാന്‍ സാധിക്കാത്തത് ബി.ജെ.പി നേത്യത്വത്തിന് തിരിച്ചടിയാണ്. 3 ബി.ജെ.പി വിമതരും ഹിമാചല്‍ പ്രദേശില്‍ വിജയിച്ചു. ബിജെപിയെയും കോണ്‍ഗ്രസിനെയും മടുത്തവര്‍ക്കുള്ള ബദല്‍ എന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണം സംസ്ഥാനത്ത് ഫലം കണ്ടില്ല.

Story Highlights: There is no fear in BJP’s horse trading says congress leader vikramaditya singh

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement