‘ഫുട്‌ബോള്‍ ആവേശത്തിൽ നേതാക്കൾ’; ബിജെപിയുടെ അര്‍ജന്‍റീനയെ തോൽപ്പിച്ച് യുവമോർച്ചയുടെ ബ്രസീല്‍
ബിജെപിയെ തോല്പിച്ച് യുവമോര്‍ച്ച. പാലക്കാട് ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിലാണ് ബിജെപിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുവമോര്‍ച്ച തോല്‍പ്പിച്ചത്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്‍റെയും, പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസിന്‍റെയും നേതൃത്വത്തിലാണ് ടീമുകൾ ബൂട്ടണിഞ്ഞത്.(yuva morcha defeated bjp in frendly football match)
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസിന്‍റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അർജന്‍റീനയുടെ ജേഴ്സി അണിഞ്ഞും. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്‍റെ നേതൃത്വത്തിൽ യുവമോർച്ച പ്രവർത്തകർ ബ്രസീലിന്‍റെ ജേഴ്സി അണിഞ്ഞുമായിരുന്നു മത്സരത്തിന് എത്തിയത്. ലോകമെമ്പാടും ഫുട്ബോൾ ആവേശം നിറയുമ്പോൾ അതിന്‍റെ ഭാഗമാവുകയാണ് തങ്ങളുമെന്ന് നേതാക്കൾ പ്രതികരിച്ചു. മേലാമുറിക്ക് സമീപമുള്ള ടറഫിലാണ് സൗഹൃദ മത്സരം നടന്നത്.
Story Highlights: yuva morcha defeated bjp in frendly football match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here