‘പിണറായിക്ക് എത്തിപ്പിടിക്കാനാകാത്ത മാങ്ങ പുളിക്കും’; സിപിഐഎമ്മിന് ലീഗിനോട് പ്രേമമെന്ന് കെ സുധാകരന്‍

ലീഗിനെ തഴുകിക്കൊണ്ടുള്ള സിപിഐഎം പ്രസ്താവനകള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലീഗ് വര്‍ഗീയ പ്രസ്ഥാനം എന്ന് കോണ്‍ഗ്രസിന് പറയാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. ലീഗ് വര്‍ഗീയ പ്രസ്ഥാനം എന്ന് പറഞ്ഞത് സിപിഐഎം ആണ്. പിണറായി വിജയന്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നോ എന്ന് പറയാന്‍ തയ്യാറാകണം. ഗോവിന്ദന്‍ മാസ്റ്റര്‍ ഇപ്പോള്‍ മാറ്റി പറയുന്നു. ഇതില്‍ ഏതാണ് നയം എന്ന് സിപിഐഎം വ്യക്തമാക്കണം. പിണറായി വിജയന് എത്തിപ്പിടിക്കാന്‍ പറ്റാത്ത മാങ്ങ പുളിക്കും. സിപിഐഎമ്മിന് ലീഗിനോട് പ്രേമമെന്നും സുധാകരന്‍ പറഞ്ഞു. സിപിഐഎമ്മിന് മാത്രം പ്രേമം തോന്നിയിട്ട് കാര്യമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. (k sudhakaran on cpim statement on muslim league )
ശശി തരൂര്‍ വിഷയത്തില്‍ ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിലും പരാമര്‍ശമുണ്ടായ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ ഇക്കാര്യത്തിലും പ്രതികരണമറിയിച്ചു. ശശി തരൂരുമായി ബന്ധപ്പെട്ട് യാതൊരു വിവാദവുമില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു. തരൂരിനെ ആര്‍ക്കും ഒറ്റപ്പെടുത്താന്‍ സാധിക്കില്ല. അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
Read Also: ‘പണിയെടുക്കാത്തവരെ നേതാക്കള്‍ അനാവശ്യമായി സംരക്ഷിക്കുന്നു’; വിമര്‍ശിച്ച് കെ എം അഭിജിത്ത്
കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയ്ക്ക് മുന്‍പായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ആയി ചര്‍ച്ച നടക്കാത്തത് ആണ് പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചതെന്ന് കെ സുധാകരന്‍ പറഞ്ഞു. തരൂരിന്റെ കഴിവ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണ്. ശശി തരൂരും പാര്‍ട്ടിയും ഒറ്റക്കെട്ടാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി പുനസംഘടന ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കെ സുധാകരന്‍ അറിയിച്ചു. മൂന്ന് മാസത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം. പുറത്തുനില്‍ക്കുന്ന കഴിവുള്ളവരെ കൂടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights: k sudhakaran on cpim statement on muslim league