ട്രെയിൻ യാത്രക്കാരനിൽ നിന്ന് രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി

രേഖകകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 25 ലക്ഷം രൂപയോളം പിടികൂടി. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ആർപിഎഫ് പിടികൂടിയത്. നാഗർ കോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് പണം പിടികൂടിയത്. ആർപിഎഫ് കോഴിക്കോട്ട് വെച്ചാണ് പണം പിടികൂടിയത്. വേങ്ങര സ്വദേശി മുഹമ്മദിൽ നിന്നാണ് പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
നാഗർകോവിൽ – മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നാണ് പണം പിടികൂടിയത്. ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആർപിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു. പാന്‍റ്സിന്‍റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആർപിഎഫിന് മൊഴി നൽകിയത്.
Read Also: കരിപ്പൂർ എയർപോർട്ടിലെത്തിയ ആളിന്റെ വയറ്റിൽ സ്വർണ്ണ മിശ്രിതമടങ്ങിയ 4 ക്യാപ്സ്യൂളുകൾ; പിടികൂടിയത് ഒരു കിലോയിലധികം സ്വർണം
Story Highlights: Man arrested with 25 lakh black money in railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here