ലോകകപ്പിൽ ചരിത്രം കുറിച്ച് ‘മൊറോക്കോ’; സെമി ഫൈനൽ ലൈൻ അപ്പ് ആയി

ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് ‘മൊറോക്കോ.ലോകകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ. ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗലിന്റെ അട്ടിമറിച്ചാണ് മൊറോക്കോ സെമിയിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. നാല്പത്തി രണ്ടാം മിനിറ്റിൽ യൂസഫ് എൻ നെസ്‌രിയാണ് ഗോൾ നേടിയത്. മൊറോക്കോയോട് തോറ്റ പോർച്ചുഗൽ മത്സരത്തിൽ നിന്നും പുറത്തതായി.(morocco football team perfomance creates history)
ചൊവാഴ്ച്ച നടക്കുന്ന ആദ്യ സെമിയിൽ അർജന്റീന ക്രോയേഷ്യയെ നേരിടും. ബുധനാഴ്ച്ച നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഐതിഹാസികമായൊരു പടയോട്ടത്തിന് ശേഷം മൊറോക്കോ ലോകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുമ്പോള്‍ ഗോള്‍മുഖത്ത് ഗോൾ കീപ്പർ യാസിന്‍ ബോനോയുടെ പ്രകടനം അതിനിര്‍ണ്ണായകമായിരുന്നു.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ലോകപ്പില്‍ ഇതുവരെ ഒരൊറ്റ തവണയാണ് ബോനോ കാവല്‍ നിന്ന വല കുലുങ്ങിയത്. അതും കാനഡക്കെതിരെ ഒരു ഓണ്‍ ഗോള്‍. ഇന്ന് പോര്‍ച്ചുഗലിനെതിരെയും ബോനോ തന്‍റെ തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു.
83ാം മിനിറ്റിൽ പോർച്ചുഗൽ ഒരു ഗോളിന് പിന്നിട്ട് നില്‍ക്കേ മുന്നേറ്റതാരം ജാവോ ഫെലിക്‌സ് തൊടുത്തൊരു ഷോട്ട് അവിശ്വസനീയമായാണ് ബോനോ തടുത്തിട്ടത്.പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് മൊറോക്കോ ഖത്തർ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചത്.
Story Highlights: morocco football team perfomance creates history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here