ഇന്ത്യൻ ഒളിമ്പിക് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പിടി ഉഷ; പദവിയിൽ എത്തുന്ന ആദ്യ വനിത

ഇന്ത്യൻ ഒളിമ്പിക് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പിടി ഉഷ. ഡൽഹിയിലെ ഒളിമ്പിക് അസോസിയേഷൻ ആസ്ഥാനത്ത് എത്തിയാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് ഉഷ. എതിരില്ലാതെയാണ് ഉഷ തെരഞ്ഞെടുക്കപ്പെട്ടത്.
സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ബിജെപിയുടെ നോമിനിയായ രാജ്യസഭയിലെത്തിയ ഉഷയ്ക്കെതിരെ മത്സരിക്കാന്‍ ആരും തയാറായിരുന്നില്ല. കഴിഞ്ഞ ജൂലൈയിലാണ് ഉഷ രാജ്യസഭയിലെത്തിയത്. 95 വർഷത്തെ ഐഒഎ ചരിത്രത്തിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാണ് ഉഷ.
Read Also: പി ടി ഉഷ ഒളിമ്പിക്ക് അസോസിയഷേൻ അധ്യക്ഷയാകും
പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പിടി ഉഷ രംഗത്തെത്തിയിരുന്നു. തന്റെ യാത്രയിലെ അനുഭവങ്ങളിലൂടെ തന്നെ ഈ പദവിയുടെ വില നന്നായി അറിയാം. ദേശീയ അന്തര്‍ദേശിയ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ കായികരംഗത്തെ ഉന്നതിയില്‍ എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഉഷ കുറിച്ചു.
Story Highlights: PT Usha Becomes First Woman IOA President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here