വീട്ടിൽ പോകാനുള്ള വ്യഗ്രത; ആംബുലൻസുമായി 14 കാരനായ രോഗി കടന്നുകളഞ്ഞു
December 12, 2022
2 minutes Read

വീട്ടിൽ പോകാനുള്ള വ്യഗ്രതയിൽ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസുമായി 14കാരനായ രോഗി കടന്നു.108 ആംബുലൻസുമായാണ് പ്രായപൂർത്തിയാകാത്ത രോഗി കടന്നുകളഞ്ഞത്. ( 14 year old patient goes home with ambulance )
ആംബുലൻസ് ഒല്ലൂരിൽ എത്തിയപ്പോൾ ഓഫ് ആയതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞ് വെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ഒല്ലൂർ പോലീസ് എത്തി കുട്ടിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു.
Read Also: ആംബുലൻസിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; 2 പേർ അറസ്റ്റിൽ
കടുത്ത പനിയെ തുടർന്നാണ് കുട്ടിയെ ഇന്ന് ആശുപത്രിയിൽ എത്തിച്ചത്. വീട്ടിൽ പോകണമെന്ന ആവശ്യം ഉന്നയിച്ചത് അനുവദിക്കാതെ വന്നോതെയാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത് എന്നാണ് സൂചന.
Story Highlights: 14 year old patient goes home with ambulance
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement