Advertisement

ഖത്തർ ലോകകപ്പ്; യൂറോപ്പിനെ മറികടന്ന് ആഫ്രിക്കയും ലാറ്റിനമേരിക്കയും പുതിയ വഴി വെട്ടുമോ?

December 12, 2022
Google News 3 minutes Read
FIFA World Cup Final 2022 Africa Latin America Europe

ഡിസംബർ പതിനെട്ടിനാണ് ഫിഫാ ഖത്തർ ലോകകപ്പ് ഫൈനൽ നടക്കുക.1990ന് ശേഷം മുൻ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പുകളും വീണ്ടും സെമിയിലെത്തുന്നത് ഈ ലോകകപ്പിലാണ്. 2018ൽ യൂറോപ്യൻ രാജ്യങ്ങൾ മാത്രമായിരുന്നു സെമിയിൽ. ഇത്തവണ ലാറ്റിനമേരിക്കയുടെയും ആഫ്രിക്കയുടെയും പ്രതിനിധികളുണ്ട്. കഴിഞ്ഞ തവണത്തെ ആവർത്തനമാകുമോ ഇത്തവണയും ഫൈനൽ. അതോ യൂറോപ്പിനെ മറികടന്ന് ആഫ്രിക്കയും ലാറ്റിനമേരിക്കയും പുതിയ വഴി വെട്ടുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം. ( FIFA World Cup Final 2022 Africa Latin America Europe ).

ഖത്തർ ലോകകപ്പിലെ സെമി ഫൈനൽ ലൈനപ്പായി. ആദ്യ സെമിയിൽ അർജന്റീന – ക്രൊയേഷ്യയെ നേരിടും. ഫ്രാൻസും മൊറോക്കോയും തമ്മിലാണ് രണ്ടാം സെമി. നവംബർ 20ന് 32 രാജ്യങ്ങളുമായി തുടങ്ങിയ ലോകകപ്പിൽ അവശേഷിക്കുന്നത് നാല് രാജ്യങ്ങളാണ്. ചാമ്പ്യൻമാരെ തീരുമാനിക്കാൻ അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ.

Read Also: ‘ഖത്തർ ലോകകപ്പിലും സഞ്ജു ഇഫക്ട്’; ബാനറുമായി ആരാധകർ

രണ്ട് ദിവസത്തെ ഇടവേളയുണ്ട് ടീമുകൾക്കും ആരാധകർക്കും!. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് സെമി ഫൈനലിന് തുടക്കമാകുന്നത്. മിഷൻ മെസിയുമായെത്തുന്ന അർജന്റീനയും 2018 ഫൈനലിലെ കണ്ണീര് മറക്കാനെത്തുന്ന ക്രൊയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടൽ. ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഫൈനലിസ്റ്റുകളെ അവിടെയറിയാം.

ബുധനാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ടാം സെമി അരങ്ങേറുക. ബ്രസീലിനും ഇറ്റലിക്കും ശേഷം ലോകകപ്പ് നിലനിർത്തുന്ന രാജ്യമാകാൻ ഒരുങ്ങുന്ന ഫ്രാൻസും അപരാജിത കുതിപ്പ് തുടർന്ന് ചരിത്രം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മൊറോക്കോയും തമ്മിലാണ് മത്സരം. ലോകകപ്പിന്റെ ഉദ്ഘാടനം നടന്ന അൽ ബയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Story Highlights: FIFA World Cup Final 2022 Africa Latin America Europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here