Advertisement

മന്ത്രിയായി ഉദയനിധിയുടെ ഉദയം; സത്യപ്രതിജ്ഞ 14ന്

December 12, 2022
Google News 2 minutes Read
udayanidhi stalin minister oath taking ceremony

ഉദയനിധി സ്റ്റാലിൻ മന്ത്രിയാകും. ഇത് സംബന്ധിച്ച ശുപാർശ ഗവർണർ അംഗീകരിച്ചു. ഈ മാസം 14നാണ് സത്യപ്രതിജ്ഞ. രാവിലെ 9.30ന് രാജ് ഭവനിലെ ദർബാർ ഹാളിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. കായിക യുവജനക്ഷേമ വകുപ്പാണ് ഉദയനിധിയ്ക്ക് ലഭിക്കുക. ( udayanidhi stalin minister oath taking ceremony )

പരിസ്ഥിതി മന്ത്രി ശിവ.വി. മെയ്യനാഥനാണ് നിലവിൽ യുവജന ക്ഷേമ വകുപ്പും കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പാണ് നിലവിൽ ഉദയനിധിക്ക് വിഭജിച്ച് നൽകുന്നത്. ഇതിന് പുറമെ തദ്ദേശകാര്യമന്ത്രിയായ ഐ.പെരിയസാമിക്ക് ഗ്രാമവികസന വകുപ്പും, ഈ വകുപ്പ് നിലവിൽ കൈകാര്യം ചെയ്യുന്ന കെ.ആർ പെരിയകറുപ്പന് തദ്ദേശകാര്യ വകുപ്പും മാറ്റി നൽകും. ടൂറിസം മന്ത്രിയെ വനം വകുപ്പ് എൽപ്പിക്കുകയും, തിരിച്ചും നടത്താനും പദ്ധതിയുണ്ട്.

2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2021 ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവിൽ ചേപ്പക്-തിരുവള്ളികേനി എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.

Story Highlights: udayanidhi stalin minister oath taking ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here