Advertisement

കാസർഗോഡ് വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

December 14, 2022
Google News 2 minutes Read
child died after falling into drainage

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്. വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം ഒന്നര ഇ‍ഞ്ച് സ്ക്വയറിൽ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്.

Read Also: കൊല്ലം ആയൂരിൽ സ്വകാര്യ ബസിടിച്ച് ഇരുചക്രവാഹന യാത്രിക മരിച്ചു

അപകടം സംഭവിച്ച ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാൽ കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് ചുറ്റുമുണ്ടായിരുന്നവർ ഇത് കാണുന്നത്.

Story Highlights:  child died after falling into the drainage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here