തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനും ഡിഎംകെ യുവജന വിഭാഗം അധ്യക്ഷനുമായ ഉദയനിധി സ്റ്റാലിൻ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30യ്ക്ക് രാജ്ഭവനിലെ ദർബാർ ഹാളിലാണ് സത്യപ്രതിജ്ഞ. കായിക യുവജനക്ഷേമ വകുപ്പുകളായിരിക്കും ഉദയനിധിക്ക് നൽകുകയെന്നാണ് സൂചനകൾ. വനം, വിനോദസഞ്ചാരം, സഹകരണം, പുതിയ പദ്ധതികളുടെ നടപ്പാക്കൽ വകുപ്പുകളിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്. ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ശുപാർശ ഗവർണർ ആർ.എൻ.രവി അംഗീകരിച്ചിരുന്നു ( Stalin son to take oath as Cabinet Min today ).
Read Also: ഗവർണർ പുറത്താക്കിയതിനെതിരെ സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും
2008 ൽ നിർമാതാവായാണ് ഉദയനിധി സ്റ്റാലിൻ സിനിമാ മേഖലയിലേക്ക് എത്തുന്നത്. വിജയ് തൃഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ കുരുവിയായിരുന്നു ആദ്യ ചിത്രം. പിന്നീട് 2012 ൽ ഒരു കൽ ഒരു കണ്ണാടി എന്ന സിനിമയിലൂടെയാണ് നടനാകുന്നത്. തുടർന്ന് നൻബെൻഡ, ഗെത്ത്, മനിതൻ, നിമിർ, സൈക്കോ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
2021ലാണ് ഡിഎംകെ ടിക്കറ്റിൽ ആദ്യമായി ഉദയനിധി മത്സരിക്കുന്നത്. നിലവിൽ ചേപ്പക്-തിരുവള്ളികേനി എംഎൽഎയാണ് ഉദയനിധി സ്റ്റാലിൻ.
Story Highlights: Stalin son to take oath as Cabinet Min today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here