Advertisement

വൈദ്യുതി ബോർഡ്: മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്

December 15, 2022
Google News 2 minutes Read

വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്. സംഘടനാ നേതാക്കളുടെ പ്രൊട്ടക്ഷൻ വ്യവസ്ഥയിലാണ് മാറ്റം പ്രൊട്ടക്ഷൻ അതത് ജിലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി ഉത്തരവിന് മുമ്പുള്ള രീതി തുടരുമെന്നും ബോർഡ് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയ സംഘടനാ നേതാക്കൾക്ക് തിരികെയെത്താം.

വൈദ്യുതി ബോർഡിൽ മുൻ ചെയർമാൻ ബി.അശോക് എടുത്ത നടപടികളാണ് പിൻവലിച്ചത്. സംഘടനാ നേതാക്കൾക്കുള്ള പ്രൊട്ടക്ഷൻ അതത് ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെ ജില്ലക്ക് പുറത്തേക്ക് മാറ്റിയ സംഘടനാ നേതാക്കൾക്ക് തിരികെയെത്താൻ വഴിയൊരുങ്ങി.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

അതാത് ജില്ലകളിൽ ഉള്ളവർക്ക് മാത്രമായി പ്രൊട്ടക്ഷൻ പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല എന്നുള്ളതായിരുന്നു യൂണിയനുകളുടെ നിലപാട്. നേരത്തെ ബി.അശോക് വൈദ്യുതി ബോർഡ് ചെയർമാനായിരുന്നപ്പോൾ ഇടതു സംഘടനകളുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രൊട്ടക്ഷൻ ആനുകൂല്യം എടുത്തുകളയുകയും പുതിയ രീതി കൊണ്ടുവരികയും ചെയ്തത്.

ഇതിനെതിരെ വലിയ തരത്തിലുള്ള പ്രക്ഷോഭം വൈദ്യുതി ബോർഡിലുണ്ടായി. അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ളവ നടക്കുകയും ചെയ്തു. മാത്രമല്ല മുതിർന്ന സിപിഐഎം നേതാക്കൾ തന്നെ രംഗത്ത് വരുന്ന സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന് അശോക് സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് അദ്ദേഹം എടുത്ത നടപടികൾ പിൻവലിക്കുന്നതിനെ കുറിച്ചും ഇതിൽ ഒരു പുനരാലോചന നടത്തുന്നതിനെ കുറിച്ചും സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.

Story Highlights: kseb: Board withdraws retaliatory measures taken by ex-chairman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here