‘ഋഷഭ് ഒരു തടിയനാണ്’; പന്തിന്റെ ഫിറ്റ്നസിനെക്കുറിച്ച് മുൻ പാക്ക് ക്യാപ്റ്റൻ

ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്തിൻ്റെ ഫിറ്റ്നസിൽ പ്രതികരണവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. ഋഷഭ് പന്തിന് അമിതഭാരമുണ്ടെന്നും, ഭാരം കുറച്ചാൽ ഷോട്ടുകൾ കൂടുതൽ എളുപ്പത്തിൽ എക്സിക്യൂട്ട് ചെയ്യാൻ സാധിക്കുമെന്നും ബട്ട് അഭിപ്രായപ്പെട്ടു. ചാറ്റോഗ്രാമിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ പന്തിന്റെ ബാറ്റിംഗ് പ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഋഷഭ് പന്ത് സ്വന്തം ശൈലിയിൽ നന്നായി കളിക്കാറുണ്ട്, പക്ഷേ ഒരു നൂതന ഷോട്ടിനായി ശ്രമിക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടുത്തുന്നു. വിചിത്രമായ രീതിയിലാണ് അദ്ദേഹം ബംഗ്ലാദേശിനെതിരെ ഔട്ടായത്. ഋഷഭ് പന്തിന്റെ ഫിറ്റ്‌നസിനെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഓവർ വെയിറ്റാണ്. തൻ്റെ ഷോട്ടുകൾ നവീകരിക്കാൻ പന്ത് ശ്രമിക്കാറുണ്ട്, ഫിറ്റ്നാണെങ്കിൽ ആ ഷോട്ടുകൾ എക്സിക്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് എളുപ്പമായിരിക്കും.” – ബട്ട് പറഞ്ഞു.
ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ 45 പന്തിൽ നിന്ന് 46 റൺസാണ് പന്ത് നേടിയത്. ഇന്ത്യയെ 404ൽ എത്തിച്ചതിൽ പന്തിന്റെ ഇന്നിംഗ്സ് നിർണായക പങ്കുവഹിച്ചു.
Story Highlights: Former Pakistan Captain On Rishabh Pant’s Fitness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here