Advertisement

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ദുരൂഹത; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി

December 16, 2022
Google News 3 minutes Read

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് വൈദികര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെതിരായി എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കേരള ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാതെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്ന് കേരള ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി പുനരധിവാസത്തില്‍ സര്‍ക്കാരിന്റേത് ദയാരഹിത നിലപാടാണ്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കേരള ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. (Latin Catholic Bishops’ Committee calls for vigilance probe in vizhinjam case)

നവംബര്‍ 26, 27 തിയതികളില്‍ നടന്ന ഹിതകരമായ സംഭവങ്ങളില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്നാണ് ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി പറയുന്നത്. ഇത് പരിഹരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് ആവശ്യം. തിരുവനന്തപുരം അതിരൂപത മെത്രോപ്പൊലീത്ത ഡോ തോമസ് ജെ നെറ്റോയുടെ പേരിലും സഹായ മെത്രാന്‍ ബിഷപ്പ് ഡോ ക്രിസ്തുദാസിന്റെ പേരിലും ഉള്‍പ്പെടെ എടുത്ത കേസുകള്‍ നീതീകരിക്കാനാകാത്തതാണെന്ന് ലത്തീന്‍ കത്തോലിക മെത്രാന്‍ സമിതി പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

എന്നാല്‍ വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്‌ക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ക്രമസമാധാന ലംഘനമുണ്ടായ കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു.

പൊലീസ് സ്റ്റേഷന്‍ അടക്കം അടിച്ചു തകര്‍ത്ത സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തില്‍ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തത്. തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞത്ത് സമരസമിതി നടത്തിയ സമരമാണ് സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്.

Story Highlights: Latin Catholic Bishops’ Committee calls for vigilance probe in vizhinjam case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here