ഒരേ ദിവസം അമീന്‍ ദര്‍ഗയിലും ക്ഷേത്രത്തിലും പ്രാര്‍ത്ഥന നടത്തി രജനികാന്ത്; കൂടെ ചേര്‍ന്ന് മകളും എആര്‍ റഹ്‌മാനും

ഒരേ ദിവസം തിരുപ്പതി ക്ഷേത്രത്തിലും കടപ്പ അമീന്‍ ദര്‍ഗയിലും പ്രാർത്ഥന നടത്തി നടന്‍ രജനീകാന്ത്. വ്യാഴാഴ്ച പുലര്‍ച്ചെ തിരുപ്പതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം നേരെ കടപ്പ അമീന്‍ ദര്‍ഗയില്‍ എത്തുകയായിരുന്നു.(rajinikanth visits tirupati temple kadapa ameen peer)
സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനൊപ്പമാണ് ദര്‍ഗയിലെ ചടങ്ങുകളില്‍ പങ്കെടുത്തത്. പിറന്നാളിനോടനുബന്ധിച്ചാണ് താരം ക്ഷേത്ര, ദര്‍ഗ സന്ദര്‍ശനം നടത്തിയത്. ഇരുവരെയും മാല അണിയിച്ച് സ്വീകരിച്ചു. പ്രത്യേക തലപ്പാവും ധരിപ്പിച്ചു. പ്രാര്‍ഥനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമായി ഏറെനേരം ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. കടപ്പ അമീന്‍ ദര്‍ഗയില്‍ ജാതി, മത വ്യത്യാസമില്ലാതെ ആളുകള്‍ സന്ദര്‍ശിക്കാറുണ്ട്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ബുധനാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് മകള്‍ ഐശ്യര്യയ്‌ക്കൊപ്പമാണ് രജനി തിരുപ്പതിയില്‍ എത്തിയത്.വ്യാഴാഴ്ച അതിരാവിലെ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. സുപ്രഭാത പൂജകളില്‍ പങ്കെടുത്തതിനുശേഷമായിരുന്നു ദര്‍ഗയിലേക്ക് തിരിച്ചത്.
Story Highlights: rajinikanth visits tirupati temple kadapa ameen peer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here