സഞ്ജുവിന്‍റെ ഡിക്ലറേഷൻ ഇടപെടൽ; ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളത്തിന് നാടകീയ ജയം. സമനിലയാവുമെന്ന് കരുതിയ മത്സരം കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ ഡിക്ലറേഷന്‍ തീരുമാനമാണ് വിജയത്തിലേക്ക് നയിച്ചത് ജാര്‍ഖണ്ഡിനെതിരെ 85 റണ്‍സിന്‍റെ ജയമാണ് കേരളം സ്വന്തമാക്കിയത്.(ranjitrophy kerala won over jarkhand)
ജാര്‍ഖണ്ഡിനെതിരെ 323 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവച്ച കേരളം ജാര്‍ഖണ്ഡിനെ 237 റണ്‍സിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സ്കോര്‍ കേരളം 475, 187-7, ജാര്‍ഖണ്ഡ് 340, 237. 323 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ജാര്‍ഖഖണ്ഡ് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമാവുകയായിരുന്നു എന്നാൽ ഏഴാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ 112-റണ്‍സെന്ന സ്കോര്‍ ആയിരുന്നു.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
എന്നാൽ എട്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുമാര്‍ കുഷ്ഗരയും മനീഷിയും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി കേരളത്തെ വെല്ലുവിളിച്ചു. 112 റണ്‍സില്‍ ഒത്തു ചേര്‍ന്ന ഇരുവരും 231 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജലജ് സക്സേന നാലു വിക്കറ്റുമായി തിളങ്ങി.
Story Highlights: ranjitrophy kerala won over jarkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here