ഷാര്‍ജയില്‍ കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു. 35കാരിയായ സിറിയന്‍ യുവതിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഷാര്‍ജയിലെ ഒരു കെട്ടിടത്തിന്റെ 17-ാം നിലയില്‍ നിന്ന് യുവതി താഴേക്ക് വീണത്.
ഷാര്‍ജ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മൃതദേഹം ഫോറന്‍സിക് ലാബില്‍ പരിശോധിക്കാന്‍ ഷാര്‍ജ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി യുവതിയുടെ ഭര്‍ത്താവിനെയും ദൃക്‌സാക്ഷികളെയും പൊലീസ് വിളിപ്പിച്ചിരുന്നു. അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനാണ് സംഭവം അന്വേഷിക്കുന്നത്.
46 നിലകലാണ് കെട്ടിടത്തിനുള്ളത്. ഒമ്പത് നിലകളില്‍ പാര്‍ക്കിങ് സൗകര്യവും ഹെല്‍ത്ത് ക്ലബ്ബുമുണ്ട്. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് യുവതി താമസിച്ചിരുന്നത്. ഈ അപ്പാര്‍ട്ട്‌മെന്റിന് ബാല്‍ക്കണി ഇല്ല.
Read Also: ഷാര്‍ജ വ്യാവസായിക മേഖലയില്‍ അഗ്‌നിബാധ; ആളപായമില്ല
യുവതി ചാടിയ അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് പരിശോധന നടത്തി. ബാല്‍ക്കണിയിലെ മേശയില്‍ യുവതിയുടെ മൊബൈല്‍ ഫോണും ഹാന്‍ഡ്ബാഗും കണ്ടെത്തി. സംഭവം നടക്കുന്ന സമയത്ത് ഭര്‍ത്താവ് ജോലി ചെയ്യുകയായിരുന്നു.
Story Highlights: Woman, 35, dies after falling from building in Sharjah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here