Advertisement

‘കൂടെ നിന്ന് ചതിച്ചു’; സി കെ ശ്രീധരനെ പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയെന്ന് ശരത് ലാലിൻറെ പിതാവ്

December 17, 2022
Google News 3 minutes Read

പെരിയ കേസ് അട്ടിമറിക്കാൻ സി കെ ശ്രീധരൻ ഗൂഢാലോചന നടത്തിയെന്ന് ശരത് ലാലിൻറെ പിതാവ്. കേസിന്റെ രേഖകൾ നേരത്തെ വാങ്ങിയിരുന്നു. സിപിഐഎമുമായി മുൻകൂട്ടി ധാരണയുണ്ടാക്കി. വീട്ടിലെ ഒരം​ഗത്തെപ്പോലെ കൂടെ നിന്ന് ചതിച്ചെന്ന് ശരത് ലാലിൻറെ പിതാവ് സത്യനാരായണൻ പറഞ്ഞു. (periya double murder sarath lal’s family against ck sreedharan)

ഗൂഢാലോചന കണ്ടെത്താൻ കോടതിയെ സമീപിക്കുമെന്ന് ശരത് ലാലിൻറെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. സി കെ ശ്രീധരനെ മുഖ്യമന്ത്രി പിണറായി വിജയൻ വിലയ്ക്ക് വാങ്ങിയതെന്ന് ശരത് ലാലിൻറെ പിതാവ് സത്യനാരായണൻ പറഞ്ഞു.

പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികള്‍ക്ക് വേണ്ടിയാണ് അഡ്വ. സികെ ശ്രീധരന്‍ വക്കാലത്ത് ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരന്‍ ഈയിടെയാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഐഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

Story Highlights: periya double murder sarath lal’s family against ck sreedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here