Advertisement

പെരിയ ഇരട്ടക്കൊല; കേസ് അട്ടിമറിക്കാൻ സി.കെ ശ്രീധരൻ സിപിഐഎമ്മുമായി ധാരണയുണ്ടാക്കിയെന്ന് ശരത് ലാലിന്‍റെ പിതാവ്, പ്രതികരിക്കാതെ പാർട്ടി നേതൃത്വം

December 18, 2022
Google News 2 minutes Read
Periya twin murder case CK Sreedharan's arrival cpim

പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാനുള്ള അഡ്വ. സി.കെ ശ്രീധരന്‍റെ നീക്കത്തിനെതിരെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും കുടുംബം. കേസ് അട്ടിമറിക്കാൻ സി.കെ ശ്രീധരൻ സിപിഐഎമ്മുമായി ധാരണയുണ്ടാക്കിയെന്ന് ശരത് ലാ ലിന്‍റെ പിതാവ് സത്യനാരായണൻ 24നോട് പറഞ്ഞു. അതേസമയം കേസിൽ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നാണ് സി.കെ ശ്രീധരന്‍റെ വിശദീകരണം.

കേസിലെ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ ഒമ്പത് പ്രതികളുടെ വക്കാലത്താണ്‌ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കൂടിയായ സി.കെ ശ്രീധരൻ ഏറ്റെടുത്തത്. പിന്നാലെ ഇത് സിപിഐഎമ്മുമായി നേരത്തെയുണ്ടാക്കിയ ധാരണപ്രകാരമുള്ള നീക്കമാണെന്നും, കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ ശ്രീധരൻ പങ്കാളിയായെന്നും രക്തസാക്ഷികളുടെ കുടുംബങ്ങൾ ആരോപിച്ചു. കേസിന്‍റെ നിർണായക രേഖകൾ ഉൾപ്പടെ വാങ്ങി ശ്രീധരൻ ചതിച്ചുവെന്നായിരുന്നു ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍റെ പ്രതികരണം.

Read Also: പെരിയ കേസ്; സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കെ.സി.വേണു​ഗോപാൽ

എന്നാൽ ആരോപണങ്ങളെ പൂർണമായി നിഷേധിക്കുകയാണ് സി. കെ ശ്രീധരൻ. അതേസമയം സി.കെ ശ്രീധരന്റെ നീക്കത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന് കോൺഗ്രസ്‌ നേതൃത്വവും വ്യക്തമാക്കി. പെരിയ ഇരട്ടകൊലപാതക കേസിൽ സി കെ ശ്രീധരനെ വിലയ്ക്ക് എടുത്തത് പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ആരോപിച്ചു. സി കെ ശ്രീധരൻ അങ്ങേയറ്റത്തെ ചതിയാണ് ചെയ്തത്. സിപിഐഎമ്മിൻ്റെ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് എതിരെ നിയമപരമായി പോരാടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Story Highlights: Periya twin murder case CK Sreedharan’s arrival cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here