Advertisement

‘മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം’; ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം ഇന്ന്

December 17, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടം ഇന്ന് നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്‍റര്‍നാഷ്ണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്‍റെയും ലക്ഷ്യം.(qatar world cup loosers final today)

മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ  മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂർണമെന്റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം. രണ്ട് ടീം കരുത്ത് തെളിയിച്ചവരാണ്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കണം.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

അതേസമയം ലോകകപ്പ് ഫൈനലിന് ഇനി ഒരുനാൾ. നാളെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേരെത്തും. ആദ്യ മല്‍സരം തോറ്റുതുടങ്ങിയ അര്‍ജന്റീന മെസിയിലൂടെ മികവിന്റെ പൂര്‍ണതയിലേക്കെത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരം തോറ്റ ഫ്രാന്‍സാകാട്ടെ എല്ലാ മല്‍സരങ്ങളിലും ഗോള്‍ വഴങ്ങുന്നെന്ന പേരുദോഷം മറികടന്നത് സെമിയിലാണ്. മികവിന്റെ ഔന്നത്യത്തിലെത്തിയ രണ്ട് ടീമുകളാണ് ഇക്കുറി ഫൈനലിനിറങ്ങുന്നത്.

Story Highlights: qatar world cup loosers final today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here