‘ഫ്രാൻസ് ജയിച്ചാൽ മുടി മൊട്ടയടിക്കും’; കുണ്ടറയിലെ വ്യത്യസ്തനാമൊരു ആരാധകൻ

അർജൻറീന ആരാധന തലയ്ക്ക് പിടിച്ച നിരവധി ആളുകളെ നമ്മൾ കണ്ടതാണ്. ടീമിനോടുള്ള ആരാധന തലയ്ക്കും താടിക്കും പിടിച്ച രണ്ട് പേരുണ്ട് കൊല്ലം കുണ്ടറയിൽ. താടിയിൽ അർജന്റീനയുടെ ചായം പൂശിയാണ് ഷാജി വ്യത്യസ്തനാകുന്നത്. ( argentina fans from kundara )
അർജന്റീന താടിക്കാരൻ എന്നാണ് ഷാജി ഇപ്പോൾ അറിയപ്പെടുന്നത്. കൊല്ലം കുണ്ടറ മുക്കടയിലെ ഓട്ടോ ഡ്രൈവറാണ് ഷാജി. ബ്യൂട്ടി പാർലർ നടത്തുന്ന സുഹൃത്ത് മാക്‌സനാണ് താടിയിൽ ചായം അടിച്ച് തന്നത്.
തലയിൽ ലോകകപ്പിന്റെ ചിഹ്നം വരച്ച്, അർജന്റീനയുടെ നിറം കൂടി ചേർത്താണ് റാവു എന്ന കുണ്ടറ സ്വദേശി ആരാധന അറിയിക്കുന്നത്. ലോകകപ്പിൽ ഫ്രാൻസ് വിജയിച്ചാൽ മുടി മൊട്ടയടിക്കുമെന്നാണ് റാവു ട്വന്റിഫോറിനോട് പറഞ്ഞത്.
ഏഴ് മണിക്കൂറെടുത്താണ് ഷാജിയുടെ താടിയിൽ നിറം പൂശിയത്. റാവുവിന്റെ തലയിൽ അഞ്ച് മണിക്കൂറെടുത്താണ് ചിഹ്നം രൂപകൽപന ചെയ്തത്.
Story Highlights: argentina fans from kundara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here