ഇറാനിലെ ഹിജാബ് പ്രതിഷേധം; നടി തരാനെഹ് അലിദൂസ്തി അറസ്റ്റിൽ

ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പ്രശസ്ത നടി തരാനെഹ് അലിദൂസ്തി അറസ്റ്റിൽ. ‘വ്യാജവും , അവ്യക്തവുമായ സന്ദേശം പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചു’ എന്ന കുറ്റമാണ് ഇറാൻ സർക്കാർ നടിക്ക് മേൽ ആരോപിച്ചത്. തുടർന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ( Iran Arrests Actress over Anti Hijab Protests )
2016 ൽ ഓസ്‌കർ നേടിയ ‘ദ സെയിൽസ്മാൻ’ എന്ന ചിത്രത്തിൽ തരാനെഹ് വേഷമിട്ടിട്ടുണ്ട്. ഇറാനിൽ പ്രതിഷേധത്തിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട ആദ്യ വ്യക്തി മൊഹ്‌സിൻ ഷെകാരി കൊല്ലപ്പെടുന്ന അന്നേ ദിവസം (ഡിസംബർ 8) തന്നെയാണ് അലിദൂസ്തിയുടെ ഏറ്റവും ഒടുവിലത്തെ സോഷ്യൽ മീഡിയ പോസ്റ്റും വന്നിരിക്കുന്നത്. ‘നിങ്ങളുടെ നിശബ്ദത അടിച്ചമർത്തലിന് പിന്തുണയാകുന്നു’ എന്നതായിരുന്നു പോസ്റ്റ്. ഈ രക്തചൊരിച്ചിൽ കണ്ട് നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യവർഗത്തിന് തന്നെ നാണക്കേടാണെന്ന് അലിദൂസ്തി കുറിച്ചു.
ഇറാനിയൻ സിനിമയിലെ സജീവ സാന്നിധ്യമായ അലിദൂസ്തി, അടുത്തിടെ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ലൈലാസ് ബ്രദർ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
Story Highlights: Iran Arrests Actress over Anti Hijab Protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here