അർജന്റീനയുടേത് മികച്ച ടീം, വിജയം ഉറപ്പ്; പി കെ കുഞ്ഞാലിക്കുട്ടി

ഖത്തർ ലോകകപ്പ് ഫുട്ബോൾ ആവേശമാണ് എല്ലായിടത്തും. അർജന്റീനയുടേത് മികച്ച ടീമാണ്. വിജയം ഉറപ്പാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ഫൈനൽ പ്രതീക്ഷകൾ മുഴുവൻ അർജന്റീനയിലാണ്. തുടക്കം മുതലേ അർജന്റീനിയൻ ആരാധകനാണ്. ഒരു ടീമേ ജയിക്കൂ എന്നാണ് പറഞ്ഞിട്ടുള്ളത് അത് അർജന്റീനയാണ്. ഒരു ഗോൾ ആയാലും ജയം, ജയം തന്നെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.(PK Kunhalikutty about qatar world cup final)
ഫ്രാൻസ് വളരെ മികച്ച ടീമാണ്. അവരെ എഴുതിത്തള്ളാനാകില്ല. അവർ മുൻ ചാമ്പ്യൻമാർ കൂടിയാണ്. നല്ല ടീം എന്നതിൽ ഒരു സംശവുമില്ല. നല്ല സ്പീഡ് ഉള്ള കളിക്കാരാണ് അവരുടെത്.പക്ഷെ അത് മറികടക്കാൻ അർജന്റീനയ്ക്ക് കഴിയും. ലോകകപ്പ് ആവേശത്തിൽ തന്നെയാണ് മലപ്പുറം. പ്രായ വ്യതാസങ്ങൾ ഇല്ലാതെയാണ് ലോകകപ്പ് ആഘോഷങ്ങളും നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
അതേസമയം ഖത്തർ ലോകകപ്പ് ഫൈനലിൽ നന്നായി കളിക്കുന്ന ടീം ജയിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫ്രാൻസും നല്ല ടീമാണ്. ഫൈനലിൽ നല്ലൊരു മത്സരം തന്നെ നമുക്ക് കാണാൻ സാധിക്കും. കളിയെ അതായിട്ട് തന്നെ കാണണം. കേരളത്തിൽ ഫുട്‌ബോൾ നടക്കുന്ന പ്രതീതിയാണ് ഉള്ളത്, വി ഡി സതീശൻ പറഞ്ഞു. മെസി ഫുട്‌ബോൾ ജീനിയസാണ്. എല്ലാ കാലത്തും അതുപോലൊരാൾ ഉണ്ടാവണമെന്ന് ഇല്ല. അത്ഭുതങ്ങളാണ് മെസി കളിക്കളത്തിൽ ചെയ്യുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എതിരാളി ഫ്രാൻസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും. പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്നും സുധാകരൻ പറഞ്ഞു.
Story Highlights: PK Kunhalikutty about qatar world cup final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here