‘മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നു’; കുവൈറ്റിൽ പുതിയ ചികിത്സാ നിരക്ക് ഏർപ്പെടുത്തി

ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനും കുവൈത്തില്‍ പുതിയ സംവിധാനം. വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി. കുവൈത്തിലെ താമസക്കാരും ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളും മരുന്നിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ അവാദി അറിയിച്ചു.(Kuwait to levy new health fees on expats)
പുതിയ തീരുമാനം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. ഇന്‍ഷുറന്‍സ് ഉള്ളവരും ഉയര്‍ന്ന മെഡിക്കല്‍ ഫീസ് നല്‍കണമെന്ന് വ്യവസ്ഥയുള്ള മന്ത്രിതല തീരുമാനത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. മുമ്പ് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലും രണ്ടു ദിനാറാണ് പരിശോധന ഫീസ്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
മരുന്നുകള്‍ സൗജന്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാര്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാര്‍ എന്നിങ്ങനെയാണ് അധിക മരുന്നു നിരക്കുകള്‍. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനയ്ക്ക് 10 ദിനാറാണ്. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനാ ഫീസ് 10 ദിനാര്‍ തന്നെ ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇവിടെ പരിശോധനയ്ക്കും മരുന്നിനുമായി 20 ദിനാര്‍ വേണ്ടി വരും. ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Story Highlights: Kuwait to levy new health fees on expats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here