Advertisement

ഡ്രസ്സിംഗ് റൂമിൽ ലോകകപ്പ് ട്രോഫിയുമായി ലയണൽ മെസ്സിയുടെ ഡാൻസ്

December 19, 2022
Google News 4 minutes Read

ഇന്നലെ ലോകകപ്പ് വേദിയിൽ ലോകം സാക്ഷ്യം വഹിച്ചത് ചരിത്രനിമിഷത്തിനാണ്. കണ്ണീരിന്റെ സന്തോഷത്തിന്റെ ആവേശത്തിന്റെ മണിക്കൂറുകൾ. 36 വർഷങ്ങൾക്ക് ശേഷം കപ്പുയര്‍ത്താന്‍ ഒരു നായകനെ കൊതിച്ചിരുന്ന അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി ലോകകപ്പ് ഉയർത്തി. ആവേശഭരിതമായ ഏറ്റവും മികച്ച ലോകക്കപ്പ് തന്നെയാണ് ഇന്നലെ ഖത്തറിൽ അരങ്ങേറിയതെന്ന് ഏതൊരു ഫുട്ബോൾ ആരാധകനും സമ്മതിക്കും.

നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെ വാശിയേറിയ ഫൈനലിൽ അർജന്റീനയെ മുന്നിൽ നിന്ന് നയിച്ച് ലയണൽ മെസ്സി തന്നെയാണ് താരം. ഫൈനലിൽ മെസ്സി രണ്ടുതവണ ഗോൾ നേടുകയും ഷൂട്ടൗട്ടിലെ പെനാൽറ്റി ഗോളാക്കി മാറ്റുകയും ചെയ്തു. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി കൈലിയൻ എംബാപ്പെ. കൂടാതെ പെനാൽറ്റി ഷൂട്ടൗട്ടിലും സ്കോർ ചെയ്തു. എന്നിരുന്നാലും ആദ്യ ലോകകപ്പ് നേടി മെസ്സിയുടെയും കൂട്ടരുടേതുമായിരുന്നു ഈ ലോകകപ്പ്.

വിജയത്തിന് ശേഷം മെസ്സിയുടെയും പടയുടെയും സന്തോഷപ്രകടനവും ആരാധകരുടെ കണ്ണുനിറയിച്ചു. ഡ്രസ്സിംഗ് റൂമിനുള്ളിലെ മേശപ്പുറത്ത് ലോകകപ്പ് ട്രോഫിയുമായി മെസി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘പ്ലയർ ഓഫ് ദ ടൂർണമെന്റിന്’ നൽകിയ ഗോൾഡൻ ബോളും മെസ്സി നേടി.

Story Highlights: Lionel Messi’s Table Dance With World Cup Trophy In Dressing Room

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here