ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ പദവിയില്‍ നിന്നൊഴിവാക്കണം; രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി പോപ് ഫ്രാന്‍സിസ്

ആരോഗ്യാവസ്ഥ മോശമായാല്‍ മാര്‍പാപ്പ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് താനെഴുതിയ രാജിക്കത്തിനെ കുറിച്ച് വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ആദ്യമായാണ് രാജിക്കത്തിനെ കുറിച്ച് മാര്‍പാപ്പ പരസ്യമായി വെളിപ്പെടുത്തല്‍ നടത്തുന്നത്. ശനിയാഴ്ചയായിരുന്നു മാര്‍പാപ്പയുടെ 86 ാം പിറന്നാള്‍ ആഘോഷം.(pope francis about his resignation letter)
രാജി സംബന്ധിച്ച് താന്‍ ഒപ്പുവച്ച കത്ത് സ്റ്റേറ്റ് സെക്രട്ടറി ടാര്‍സിസിയോ ബെര്‍ട്ടോണിന് മാര്‍പാപ്പ കൈമാറിയിട്ടുണ്ട്. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട 2013ലായിരുന്നു ആ കത്തെഴുതിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ മാര്‍പാപ്പ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം.
Read Also: പുരോഹിതരും കന്യാസ്ത്രീകളും വരെ അശ്ലീല വിഡിയോകള്‍ കാണുന്നു; വഴിമാറി നടക്കണമെന്ന മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ
കാല്‍മുട്ടിനുള്ള അസുഖം കാരണം മാര്‍പാപ്പയ്ക്ക് നടക്കുന്നതിലും ചില പ്രയാസങ്ങളുണ്ട്. അടുത്തിടെ വീല്‍ചെയറും ഉപയോഗിക്കുന്നുണ്ട്. കാല്‍മുട്ടിന്റെ അസുഖ കാരണങ്ങളാല്‍ പല തവണ പരിപാടികള്‍ റദ്ദാക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ആരോഗ്യപ്രശ്ങ്ങളും രാജിയും സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം.
Story Highlights: pope francis about his resignation letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here