യാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസ്; കോടതിയിൽ അപേക്ഷ നൽകി

യാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസ് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകി. ഈ മാസം 23ന് ബഹ്‌റിനിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാക്വിലിൻ കോടതിയിൽ അപേക്ഷ നൽകിയത്. ( jacqueline fernandez files petition for uplifting travel ban )
ജാക്വിലിന്റെ അപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടി യാത്ര വിലക്ക് നേരിടുന്നത്.സുകേഷ് ചന്ദ്രശേഖരിൽ നിന്ന് സ്വീകരിച്ച സമ്മാനങ്ങൾ വിദേശത്തുള്ള കുടുംബാംഗങ്ങൾക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ ഡി വിദേശയാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.
Story Highlights: jacqueline fernandez files petition for uplifting travel ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here