‘ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഇത്തവണ’; ചരിത്രം നേട്ടവുമായി ഖത്തർ

ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് എന്ന ചരിത്ര നേട്ടവുമായി ഖത്തർ. ഖത്തറിൽ ആകെ പിറന്നത് 172 ഗോളുകളാണ്. 1998, 2014 ലോകകപ്പുകളിൽ നേടിയ 171 ഗോളുകളുടെ റെക്കോർഡാണ് മറികടന്നത്. മത്സരിച്ച 32 ടീമുകളും ഇത്തവണ ഗോൾ നേടിയെന്ന പ്രത്യേകതയുമുണ്ട്.(most goals in world cup qatar creates history)
ഫ്രാൻസാണ് കൂടുതൽ ഗോൾ നേടിയത്. 16 ഗോളുകൾ. അർജന്റീന 15 ഗോളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഇംഗ്ലണ്ട് 13ഉം പോര്‍ച്ചുഗല്‍ 12ഉം നെതര്‍ലന്‍ഡ്‌സ് 10ഉം ഗോൾ നേടി. സ്‌പെയിന്‍, ബ്രസീല്‍ ടീമുകള്‍ നേടിയത് ഒൻപത് ഗോളകളാണ്.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ലോകകപ്പിൽ ഉപയോഗിച്ചത്. സെമിയിലും ഫൈനലിലും ഫൈനലിലും അൽ ഹിൽമ് എന്ന പന്താണ് ഉപയോഗിച്ചത്, സ്വപ്നം എന്നാണ് അർത്ഥം. അഡിഡാസ് തന്നെയായിരുന്നു രണ്ട് പന്ത് രൂപകൽപന ചെയ്ത് നിർമിച്ചത്. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പന്തുകളിൽ ഉപയോഗിച്ചിരുന്നു.
ഫൈനലിൽ ഫ്രാൻസും അർജന്റീനയും മത്സരിച്ച് ഗോളടിച്ചപ്പോൾ 120 മിനിറ്റിനിടെ ആറ് തവണ പന്ത് വലയിലെത്തി. എന്നിട്ടും ജേതാക്കളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ഫൈനലിൽ ആറുഗോൾ പിറക്കുന്നത്. 2026ലെ ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയരും.
Story Highlights: most goals in world cup qatar creates history
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here